ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി

വാഷിംഗ്‌ടൺ, വെള്ളി, 25 മെയ് 2018 (10:04 IST)

Widgets Magazine

അടുത്തമാസം 12-ന് സിംഗപ്പൂരിൽ ഉത്തരകൊറിയയുമായി നടത്താനിരുന്ന ഉച്ചകോടിയിൽ നിന്ന് യുഎസ് പിൻമാറി. ഉച്ചകോടിക്കു മുന്നോടിയായി രാജ്യത്തെ ആണവപരീക്ഷണ കേന്ദ്രം പൂർണമായി തകർത്ത് ഉത്തരകൊറിയ വാക്കുപാലിച്ചതിന് പിന്നാലെയാണ് യുഎസിന്റെ വാക്കുമാറ്റം.
 
ഉത്തരകൊറിയയുടെ ശത്രുതാനിലപാടും വിദ്വേഷ മനോഭാവവുമാണ് തീരുമാനത്തിന് പിന്നിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങിന് അയച്ച കത്തിൽ പറഞ്ഞു. ആറു പരീക്ഷണങ്ങൾ നടത്തിയ പങ്ഗ്യേറി ആണവപരീക്ഷണ കേന്ദ്രമാണ് ഉത്തരകൊറിയ സ്ഫോടനത്തിലൂടെ തകർത്തത്. 9 മണിക്കൂർ നീണ്ട സ്‌ഫോടനങ്ങൾക്കൊടുവിലാണ് ആണവകേന്ദ്രം തകർന്നത്.
 
ആണവ നിരായുധീകരണ വിഷയത്തിലെ ഉത്തരകൊറിയൻ നിലപാടിലെ അതൃപ്തിമൂലം ഉച്ചകോടി മാറ്റിവെച്ചേക്കാമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ലോകത്തിനും ഉത്തരകൊറിയയ്ക്കും വലിയ അവസരമാണു നഷ്ടമായതെന്നും കൂടിക്കാഴ്ചയ്ക്ക് ഇനിയും അവസരമുണ്ടെന്നും ട്രംപിന്റെ കത്തില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തൂത്തുക്കുടി വെടിവെയ്പ്പ്; സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ച സ്റ്റാലിൻ കസ്റ്റഡിയിൽ, തമിഴ്നാട്ടിൽ ബന്ദ്

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് ...

news

‘മമ്മൂക്കയുടെ കസേര വലിക്ക്’ - സിദ്ദിഖിന് പണികൊടുക്കാൻ ശ്രമിച്ച മുകേഷ് ചമ്മി

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടിൽ ഒന്നാണ് മുകേഷും സിദ്ദിഖും. ഇരുവരും തമ്മിലുള്ള ...

news

അട്ടപ്പാടിയിൽ ആദിവാസി ബാലികയ്ക്ക് പീഡനം; സ്ത്രീയുൾപ്പെടെ 12 പേർ കസ്റ്റഡിയിൽ

അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസ്സുള്ള ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി. സംഭവവുമായി ...

news

പൊലീസിനെ ആക്രമിച്ചത് കൊണ്ടാണ് വെടിവെച്ചത്; തൂത്തുക്കുടിയിലെ പൊലീസ് നരനായാട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് വിരുദ്ധ സമരത്തിനു നേരെ പൊലീസ് ...

Widgets Magazine