സിറിയക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം; എല്ലാം തകര്‍ക്കുമെന്ന് ട്രംപ് - എതിര്‍പ്പുമായി റഷ്യ

സിറിയക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം; എല്ലാം തകര്‍ക്കുമെന്ന് ട്രംപ് - എതിര്‍പ്പുമായി റഷ്യ

Donald trump , syria , syria , hemical attack , America , Russia , സിറിയ , ഡൂമ , യുഎസ്, യുകെ, ഫ്രാൻസ് , ഡൊണാള്‍ഡ് ട്രംപ് , ദമാസ്കസ് , ഡൊണാള്‍ഡ് ട്രംപ്
ഡമാസ്കസ്/വാഷിംഗ്‌ടണ്‍| jibin| Last Modified ശനി, 14 ഏപ്രില്‍ 2018 (08:33 IST)
ഡൂമയില്‍ രാസായുധാക്രമണം നടത്തിയെന്ന ആരോപണം നേരിടുന്ന സിറിയക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം തുടങ്ങി.

യുഎസ്, യുകെ, ഫ്രാൻസ് സംയുക്ത സൈന്യമാണ് ആക്രമണം നടത്തുന്നത്. രാസായുധങ്ങൾ സംഭരിച്ച മേഖലകളിലാണ് ആക്രമണം. ദമാസ്‌ക്കസില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങൾ മുഴുവൻ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

എന്നാൽ യുഎസിന്റെ ആക്രണം ഫലപ്രദമായി ചെറുത്തെന്നു വ്യക്തമാക്കി. സിറിയക്കെതിരെ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ ആക്രമണത്തിനെതിരെ റഷ്യ രംഗത്തുവന്നു.

ദമാസ്കസിനു സമീപം ഡൗമയിൽ കഴിഞ്ഞയാഴ്ച സിറിയ നടത്തിയ രാസാക്രമണത്തിനുള്ള പ്രതികരണമാണ് ഈ നടപടിയെന്നും ട്രംപ് വ്യക്തമാക്കി. ഡൂമയില്‍ നടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :