എല്ലാവര്‍ക്കും അറിയേണ്ടത് ട്രംപുമായി എന്തെങ്കിലും നടന്നോയെന്ന് ?; ചൂടന്‍ കഥകള്‍ ചോര്‍ത്തി നല്‍കിയാല്‍ ഹിക്‌സിന് കോടികള്‍ സ്വന്തമാക്കാം

ന്യൂയോര്‍ക്ക്, വെള്ളി, 2 മാര്‍ച്ച് 2018 (15:17 IST)

Widgets Magazine
 trump , hope hicks , Donald trump , White House , ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , ഹോപ്പ് ഹിക്‌സിന്‍ , മെലാനിയ , ഇവാങ്ക

അതിസുന്ദരിയാണ് ഹോപ്പ് ഹിക്‌സിന്‍, വൈറ്റ് ഹൗസിലെ രഹസ്യങ്ങളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ലീലാവിലാസ’ങ്ങളും അറിവാവുന്ന ഏക വനിതയെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഭാര്യ മെലാനിയയും മകള്‍ ഇവാങ്കയും കഴിഞ്ഞാല്‍ ട്രംപില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി കൂടിയാണ് ഇവര്‍.

കഴിഞ്ഞ കുറെ നാളുകളായി പാപ്പരാസികളും ന്യൂയോര്‍ക്കിലെ വമ്പന്‍ പ്രസാധകരും ഹിക്‍സിന് ചുറ്റുമുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് വൈറ്റ് ഹൗസിലെ രഹസ്യങ്ങളും ട്രംപുമായുള്ള ബന്ധത്തെക്കുറിച്ചുമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയാല്‍ ഭീമന്‍ തുകയാണ് എല്ലാവരും ഈ സുന്ദരിക്ക് വാഗ്ദാനം ചെയ്യുന്നത്.

ട്രംപിന്റെ ദീര്‍ഘകാലത്തെ ഏറ്റവും അടുപ്പക്കാരില്‍ ഒരാള്‍ എന്ന നിലയിലാണ് ഹിക്‌സിന്‍ പ്രശസ്‌തിയിലേക്കുയര്‍ന്നത്. ഇവര്‍ അറിയാത്ത ഒരു രഹസ്യങ്ങളും അമേരിക്കന്‍ പ്രസിഡന്റിന് ഉണ്ടാകില്ല എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം പേരും. ഇരുവരും തമ്മില്‍ അതിശക്തമായ ബന്ധമാണ് നിലനിന്നിരുന്നത്. മെലാനിയയും ഇവാങ്കയും അറിയാത്ത രഹസ്യങ്ങള്‍ വരെ ഒളിപ്പിച്ചുവച്ചിരിക്കുന്നത് ഹിക്‌സിനാണ്. ഇതാണ് കഥയെഴുത്തുകാരെയും പാപ്പരാസികളെയും ആകര്‍ഷിക്കുന്നത്.

ട്രംപുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് 10ദശലക്ഷത്തിന്റെ ഓഫറുകള്‍ വരെ പ്രസാധകര്‍ ഹിക്‌സിന് മുന്നില്‍ വെച്ചു കഴിഞ്ഞു. ഇതേ ആവശ്യമുന്നയിച്ച് നിരവധി ഹോളിവുഡ് നിര്‍മ്മാതാക്കളും തിരക്കഥാകൃത്തുകളും ഇവര്‍ക്കു പിന്നാലെയുണ്ട്.

ട്രംപുമായുള്ള ബന്ധത്തിന് പുറമെ അദ്ദേഹത്തിന്റെ സ്റ്റാഫ് സെക്രട്ടറിയും അഭിഭാഷകനുമായ റോബ് പോര്‍ട്ടറുമായുള്ള  ചൂടന്‍ കഥകളും ഹിക്‍സ് പറയുമെന്നാണ് എല്ലാവരും കരുതുന്നത്. റോബുമായുള്ള ബന്ധം പരസ്യമാകുകയും അതിനെ തുടര്‍ന്നാണ് ഹിക്‍സ് രാജിവച്ചതെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ ഹൗസ് ഇന്റലിജന്റ് കമ്മറ്റിക്ക് മുമ്പാകെ തെളിവ് സമര്‍പ്പിച്ചതിന് പിന്നാലെ ഇവര്‍ പദവിയില്‍ നിന്നും രാജിവച്ചതാണ് ഇങ്ങനെയൊരു സംശയത്തിന് ഇടയൊരുക്കിയത്.

റോബ് പോര്‍ട്ടറുമായി ഹിക്‍സിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് ഇവരുടെ രാജിക്ക് കാരണമായതെന്ന് ഏറെക്കുറെ വ്യക്തമാണ്. എന്നാല്‍, കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ട്രം പുമായി ഇവര്‍ക്കുള്ള അടുപ്പം എത്തരത്തിലായിരുന്നു എന്നതാണ്. എന്നാല്‍, തന്റെ അടുത്ത സുഹൃത്തും ദീര്‍ഘനാള്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി കൂടിയായ ട്രം പിനെ ഒറ്റുകൊടുക്കാന്‍ ഹിക്‌സിന്‍ ഒരുക്കമാകില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്നെ കൊല്ലാന്‍ ആയുധവും പണവും നല്‍കി ആളെ അയച്ചത് കെ സുധാകരന്‍: ഇ പി ജയരാജന്‍

കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ കടുത്ത ആരോപണമുന്നയിച്ച് ഇ പി ജയരാജന്‍. തന്നെ ...

news

മലയാറ്റൂരിൽ വൈദികനെ കുത്തിക്കൊന്ന കപ്യാര്‍ ജോണി പിടിയിൽ

മലയാറ്റൂരിൽ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ...

news

ആദിവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും; മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

അട്ടപ്പാടിയിൽ ആദിവാസികളുടെ ഭക്ഷ്യസുരക്ഷ സർക്കാർ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി ...

Widgets Magazine