ശ്വസിക്കുന്ന പ്രാണവായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം

ബുധന്‍, 28 ഫെബ്രുവരി 2018 (09:20 IST)

സിറിയയില്‍ തുടരുന്ന അഭ്യന്തര യുദ്ധത്തിൽ മരണപ്പെട്ടവരുടെ കണക്കുകൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പുറത്തുവന്ന കണക്കുകൾ പ്രകാരം 185 കുട്ടികളടക്കം 520 ആളുകളാണ് മരിച്ചത്. സിറിയന്‍ സൈന്യം റഷ്യന്‍ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങളുടെ വലിയ ശതമാനം ഇരകളും പിഞ്ചു കുട്ടികളാണ്.
 
സിറിയന്‍ സൈന്യം രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്വസം കിട്ടാതെ നിരവധി പിഞ്ചുകുട്ടികളും മുതിര്‍ന്നവരും നിലവിളിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ രാസായുധ പ്രയോഗം നടന്നതായി സൂചന നല്‍കുന്നു.  
 
വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഹൗതയെന്ന് പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ബശാറുല്‍ അസദ് ഈ മേഖലയിലേക്ക് സൈന്യത്തിനെ വിന്യസിച്ച് ആക്രമണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. റഷ്യന്‍ പിന്തുണയോടെയുള്ള വ്യോമ, കര ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  
 
ജനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഉടന്‍ നിര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടനയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 30 ദിവസത്തെ വെടിനിര്‍ത്തലും പ്രഖ്യാപിച്ചു. എന്നാല്‍, ഇതെല്ലാം സിറിയന്‍ സൈന്യം ലംഘിച്ച് ഹൗതയില്‍ വ്യോമാക്രമണവും റോക്കറ്റ് ആക്രമണവും തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലോകത്തിന്റെ കണ്ണ് നനയിച്ച ചിത്രം! - നരകമായി മാറി സിറിയ

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. സിറിയയിലെ ഡമാസ്‌കസില്‍ ...

news

യുവതി പീഡനശ്രമം തടഞ്ഞു, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആഞ്ഞുവെട്ടി പ്രതി

മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്നു ...

news

ശ്മശാനമായി മാറി സിറിയ; പരുക്കേറ്റവർക്ക് മരുന്ന് വെയ്ക്കണമെങ്കിൽ പകരം ശരീരം നൽകണം

ആഭ്യന്തര യുദ്ധം രൂക്ഷമായി മാറിയിരിക്കുകയാണ് സിറിയയിൽ. ഇതിനോടകം അനേകം പേരാണ് ...

news

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു

ശനിയാഴ്ച രാത്രി ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രിയോടെയാണ് ...

Widgets Magazine