കൊടുങ്കാറ്റില്‍ ഉലഞ്ഞ് ബംഗ്ലാദേശ്, ഇതിലും വലിയ കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ്

ധാക്ക| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (08:43 IST)
വടക്കന്‍ ബംഗ്ളാദേശില്‍ വീശിയടിച്ച അതിശക്തമായ കാറ്റില്‍ 24 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോഗ്റാ ജില്ലയിലാണ് കൊടുംകാറ്റ് ഏറെ നാശംവിതച്ചത്. ബോഗ്റയില്‍ മാത്രം 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി.

വൈദ്യുതി ബന്ധം മണിക്കൂറികളോളം തടസ്സപ്പെട്ടു. പരിക്കേറ്റ അന്‍പതിലധികം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ബോഗ്റാ ജില്ലാ കളക്ടര്‍ അറിയിച്ചു. വസന്തകാല കൊടുങ്കാറ്റിലെ
ആദ്യത്തെ ശക്തമായ കാറ്റാണ് ഇതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :