തമിഴ്‌നാട്ടില്‍ വാഹനാപകടം: ഒന്‍പതുപേര്‍ മരിച്ചു

  തമിഴ്‌നാട്ടില്‍ വാഹനാപകടം , കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു, മരണം
ഡിണ്ടിഗല്‍| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (11:04 IST)
തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള വിവരം. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്.

കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് പോയ ശേഷം തിരികെ മടങ്ങുകയായിരുന്ന ഇവരുടെ കാര്‍ ടാങ്കര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു. കരൂര്‍ ജില്ലയിലെ അറവാന്‍കുറിച്ചി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :