സദാചാര ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നു

തൃശൂര്‍| jibin| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (11:23 IST)
ചാവക്കാട് അഞ്ചങ്ങാടിയില്‍ അഞ്ച് പേരടങ്ങുന്ന സദാചാര ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നു. കടപ്പുറം പുതിയേടത്ത് തവഹീറാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയുമായി യുവാവിന് ബന്ധമുള്ളതായി ആരോപിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഇന്നലെ അര്‍ദ്ധരാത്രി അഞ്ചങ്ങാടി കടപ്പുറത്തെ വീട്ടില്‍നിന്ന് സവാഹിറിനെ വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. വീടിനകത്തു വെച്ചും പുറത്തു വെച്ചും ഇയാളെ ക്രൂരമായി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെടുകയായിരുന്നു. ഇവിടെയുള്ള ഒരു സ്ത്രീയുമായി തവഹീറിന് ബന്ധമുള്ളതായി ആരോപിച്ചാണ് കൊലപാതകം നടന്നത്.

അവശനായ യുവാവ് മരണ വെപ്രാളം കാണിച്ചതിനെ തുടര്‍ന്ന് അഞ്ചംഗസംഘം ഇയാളെ ഒരു പെട്ടി ഓട്ടോയില്‍ അക്രമികള്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും. ആശുപത്രി അധികൃതര്‍ എത്തിയതോടെ സംഘം കടന്നു കളയുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ചാവക്കാട് പൊലീസ് കേസ് എടുത്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :