ഐക്യരാഷ്ട്ര സഭയില്‍ റഷ്യയ്‌ക്ക് തിരിച്ചടി; ഒപ്പം നില്‍ക്കാന്‍ ചൈനയും ബൊളീവിയയും മാത്രം

യുണൈറ്റഡ് നേഷൻസ്, ഞായര്‍, 15 ഏപ്രില്‍ 2018 (12:42 IST)

 syria attack , russia gets setback , russia , Russia , UN , America , സിറിയ , അമേരിക്ക , വ്യോമാക്രമണം , ചൈന

സിറിയയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്ന വ്യോമാക്രമണത്തിനു മറുപടി നല്‍കാന്‍ റഷ്യ കൊണ്ടു വന്ന പ്രമേയത്തിന് ഐക്യരാഷ്ട്ര സഭയില്‍ തിരിച്ചടി.

ആക്രമണത്തെ അപലപിച്ച് റഷ്യ കൊണ്ടുവന്ന പ്രമേയം പതിനഞ്ചംഗ സമിതിയില്‍ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് പിന്തുണച്ചത്. ചൈനയും ബൊളീവിയയും റഷ്യയെ പിന്തുണച്ചപ്പോള്‍ എട്ട് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. നാലു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.

സിറിയ്‌ക്കു മേലുള്ള കടന്നുകയറ്റം അടിയന്തരമായി തടയുക, ഭാവിയിലും അമേരിക്കന്‍ നടപടികള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റഷ്യയുടെ പ്രമേയ നീക്കം.

സിറിയയില്‍ ബഷാര്‍ അല്‍ അസദ് രാസായുധം പ്രയോഗിച്ചതിനു തെളിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും രക്ഷാസമിതിയെ അറിയിച്ചു.

ഇനിയും രാസായുധ ആക്രമണത്തിന് അസദ് മുതിര്‍ന്നാല്‍ ആക്രമണം ഉണ്ടാകുമെന്നും വ്യക്തമാക്കി. ദമാസ്‌കസിലുള്ള രാസായുധ ശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യുഎന്‍ അംബാസിഡര്‍ നിക്കി ഹാലേ സഭയില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കള്ളത്തരങ്ങള്‍ പൊളിയുന്നു; കുടുങ്ങുമെന്ന് വ്യക്തമായതോടെ പൊലീസ് മൊഴിയുടെ തിയതി മാറ്റി - ശ്രീജിത്തിനെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് വിനീഷ്

വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ മരിച്ച വാസുദേവന്റെ മകൻ വിനീഷ്. ...

news

യുപിയിലെ ക്രൂരതകള്‍ തുടരുന്നു; പൊതു പൈപ്പില്‍ നിന്നും വെള്ളം ശേഖരിക്കാനെത്തിയ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു

പൊ​തു ​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എടുക്കാന്‍ എത്തിയ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ...

news

മോദിയുടെ നാട്ടില്‍ ബാലിക ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ടു; ശരീരത്തിൽ 86 മുറിവുകൾ

ഗുജറാത്തിൽ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. സൂറത്തിനു സമീപം ...

news

ലൈംഗീക അതിക്രമത്തിനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല; യു പിയിൽ ദളിത് യുവതി ആത്മഹത്യ ചെയ്തു

ലോകത്തെ തന്നെ നടുക്കിയ പീഡന വാർത്തകൾ കെട്ടടങ്ങും മുൻപ് തന്നെ കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ...

Widgets Magazine