റഷ്യയിൽ ഷോപ്പിംഗ് മാളില്‍ തീപിടുത്തും; കുട്ടികളടക്കം 37പേർ മരിച്ചു

റഷ്യയിൽ ഷോപ്പിംഗ് മാളില്‍ തീപിടുത്തും; കുട്ടികളടക്കം 37പേർ മരിച്ചു

 fire , accident , death  , police , shopping mall , russia , ഷോപ്പിംഗ് മാള്‍ , റഷ്യ , തീപിടുത്തം , പൊലീസ്
മോസ്കോ| jibin| Last Modified തിങ്കള്‍, 26 മാര്‍ച്ച് 2018 (07:36 IST)
റഷ്യയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ 37 പേർ മരിച്ചു. സൈബീരിയൻ നഗരമായ കെമറോവോയിലുള്ള ഷോപ്പിംഗ് മാളിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ കൂടുതല്‍ പേരും കുട്ടികളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്‌ച ഉച്ചയ്ക്കു ശേഷം മാളിലെ സിനിമാ തിയറ്ററിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. തീയറ്ററിനകത്തുണ്ടായിരുന്നവരാണ് ഇരയായവരിൽ അധികവും.

തീപടർന്നു പിടിക്കുന്ന സമയത്ത് മാളിനുള്ളിൽ 200ലേറെപ്പേർ ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരിൽ 100ലേറെപ്പേരെ രക്ഷിച്ചെന്ന് പൊലീസ് വ്യക്തമാക്കി. മധ്യ സൈബീരിയയിലെ വ്യവസായ നഗരമാണ് കെമറോവോ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :