‘ഇവളെ കാണാൻ ആണുങ്ങളെ പോലെയുണ്ട്, ഒരു ആണിനും ഇവളോട് ആകർഷണം തോന്നില്ല‘, കൂട്ടബലാത്സംഗത്തിന്റെ തെളിവുകൾ മുന്നിലുണ്ടായിട്ടും പ്രതികളെ വിട്ടയക്കാൻ കോടതി കണ്ടെത്തിയ കാരണം ഇങ്ങനെ !

Last Modified ചൊവ്വ, 12 മാര്‍ച്ച് 2019 (12:12 IST)
‘ഇവളെ കാണാൻ ആണുങ്ങളെ പോലെയുണ്ട്. ഒരു പുഷനും ഇവളോട് ആകർഷണം തോന്നില്ല. കുറ്റാരോപിതരായ ഇരുവരും ഇവളോട് യാതൊരു ആകർഷണവും തോന്നിയിട്ടില്ല എന്നാണ് വ്യക്തമാക്കിയിട്ടുള്ളത് അതിനാൽ ഇരുവരും കുറ്റക്കാരല്ല‘ ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പോസ്റ്റോ, ചാനൽ ചർച്ചകളിലെ പ്രതികരണമോ അല്ല, കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു പെൺകുട്ടി നൽകിയ പരാതിയിൽ ഇറ്റലിയിലെ കോടതി പുറപ്പെടുവിച്ച വിധിയിലെ പരാമർശമാണ്.

യുവതി പീഡനത്തിനിരയാക്കപ്പെട്ടതിന്റെ കൃത്യമായ തെളിവുകൾ കോടതിക്ക് മുന്നിലുള്ളപ്പോഴാണ് വനിതാ ജഡ്ജി കൂടി അംഗമായ ബെഞ്ചിന്റെ വിധി. 2015ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. രണ്ട് യുവാക്കൾ ചേർന്ന് യുവതിക്ക് മയക്കുമരുന്ന് നൽകിയ ശേഷം കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മയക്കു മരുന്ന് നൽകിയതിന്റെയും പീഡനത്തിനിരയായതിന്റെയും തെളിവുകൾ കോടതിയിൽ ഇര സമർപ്പിച്ചിരുന്നു.

എന്നാൽ ഇതൊന്നും പരിഗണിക്കാതെ ഇരയുടെ ചിത്രം നോക്കികോണ്ടായിരുന്നു കോടതിയുടെ ക്രൂരമായ പരാമർശം. കേസിൽ പ്രതികളായിരുന്ന രണ്ട് യുവാക്കളെയും കോടതി കുറ്റ വിമുക്തരാക്കി. അതേസമയം വിധിക്കെതിരെ ഇറ്റലിയിൽ പ്രതിഷേധം ശക്തമാവുകയാണ്. വിധി വന്ന ഉടനെ തന്നെ 200ഓളം പേർ പ്രതിഷേധവുമായി കോടതി വളപ്പിലെത്തി. ഈ വിധി നൽകുന്ന സന്ദേശം ക്രൂരവും അപകടകരവുമാണെന്നും പ്രതികളെ വിട്ടയക്കുന്നതിന്
കോടതി അസംബന്ധമായ കാരണങ്ങൾ കണ്ടെത്തുകയായിരുന്നു എന്നും പ്രതിഷേധക്കാർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :