വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടൽ: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടു - ആറ് മാസത്തിനകം റിപ്പോർട്ട് നൽകണം

 wayanad vaithiri , maoist attack , cp jaleel , സിപി ജലീല്‍ , വയനാട് , മാവോയിസ്‌റ്റ് , സുപ്രീംകോടതി
തിരുവനന്തപുരം| Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (20:18 IST)
വയനാട് വൈത്തിരിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസിറ്റീരിയല്‍ അന്വേഷണത്തിന് സര്‍ക്കാര്‍
ഉത്തരവിട്ടു.

അന്വേഷണത്തിനായി വയനാട് ജില്ലാ കലക്ടർ എ ആർ അജയകുമാറിനെ ചുതലപ്പെടുത്തി. ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശം.

ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണം നടത്തണമെന്നും ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

മാർച്ച് ആറിന് വൈത്തിരിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇത്തരം ഏറ്റുമുട്ടലുകളിൽ ക്രൈം ബ്രാഞ്ച് അന്വേഷണവും മജിസ്റ്റരീയൽ അന്വേഷണവും ആവശ്യമാണ്. കേസിൽ
ക്രൈം ബ്രാഞ്ച്അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :