ന്യൂയോര്‍ക്ക്|
jibin|
Last Modified ചൊവ്വ, 3 ജൂലൈ 2018 (17:22 IST)
വിവാദങ്ങളില്‍ കുടുങ്ങി വിപണിയിലെ മുന്‍നിര സ്ഥാനം നഷ്ടമായ സാംസംഗ് മൊബൈല്‍ ഫോണുകള്‍ക്ക് തിരിച്ചടിയായി പുതിയ ആരോപണം.
ഫോണ്‍ ഗാലറിയിലെ ചിത്രങ്ങള്‍ ഉടമകളുടെ അനുവാദമില്ലാതെ ചില കോണ്‍ടാക്ടുകളിലേയ്ക്ക് സെന്‍ഡ് ചെയ്യപ്പെടുന്നതായിട്ടാണ് സാംസംഗിനെതിരെ ഉയര്‍ന്നിരിക്കുന്ന പരാതി. ഗാലക്സി എസ്9, ഗാലക്സി 9പ്ലസ് ഫോണുകള്ക്കെതിരയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഇതു സംബന്ധിച്ച് യുഎസില്‍ ഉപഭോക്താക്കള്‍ കമ്പനിക്കെതിരെ പരാതി നല്‍കിയതോടെ സമ്മര്‍ദ്ദത്തിലായ സാംസംഗ് ഔദ്യോഗിക പ്രതികരണം നടത്തന് തയ്യാറായിട്ടില്ല.
ഫോണിനെതിരെ പരാതി ശക്തമായതോടെ എന്തെങ്കിലും തകരാര്‍ ശ്രദ്ധയില്‍പെട്ടാന്‍ കമ്പനിയുടെ ഹെല്പ്ലൈനില് വിവരമറിയിക്കാന്‍ സാംസംഗ് വ്യക്തമാക്കിയിട്ടുണ്ട്.