വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ്

സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ് അവതരിപ്പിച്ചു

aparna| Last Modified ചൊവ്വ, 27 ഫെബ്രുവരി 2018 (13:45 IST)
സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഗാലക്സി എസ് 9, പ്ലസ് എന്നിവ അവതരിപ്പിച്ചു. ഐറിസ് സ്കാനർ, ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് ഡിറ്റക്‌ഷൻ തുടങ്ങിയവയുടെ സുരക്ഷാമികവ് ആണ് പുതിയ വേർഷനുള്ളത്. എസ് 9 ക്യാമറയിൽ നിരവധി പുതുമകളാണ് സാംസങ് പരീക്ഷിച്ചിരിക്കുന്നത്.

ഡ്യുവൽ ക്യാമറയുള്ള ആദ്യത്തെ എസ് സീരീസ് ഫോൺ ആണിത്. നോട്ട് 8ലെപ്പോലെ രണ്ട് 12 മെഗാപിക്സൽ ക്യാമറകളാണ് എസ് 9 പ്ലസിലുള്ളത്. ആപ്പിൾ ഐഫോണിൽ അവതരിപ്പിച്ച അനിമോജിക്കു പകരം സാംസങ് എസ്9ൽ അവതരിപ്പിച്ചിരിക്കുന്നത് എആർ ഇമോജികളാണ്.

ഗാലക്സി എസ് 9 മോഡലിൽ 5.8 ഇഞ്ച് സ്ക്രീൻ വലുപ്പവും 18:9 സ്ക്രീൻ അനുപാതത്തിലുള്ള സ്ക്രീനുമാണ് ഉള്ളത്. 4 ജിബി റാം ഉള്ള എസ്9ൽ 64 ജിബി ഇന്റേണൽ മെമ്മറിയുണ്ട്. ഫ്രണ്ട് ക്യാമറ 8 മെഗാപിക്സൽ. ഗാലക്സി എസ് 9 പ്ലസിൽ സ്ക്രീൻ വലുപ്പം 6.2 ഇഞ്ചാണ്. 6 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി. 3500 മില്ലി ആംപിയർ ബാറ്ററി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :