എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിൻഗാമിയെന്ന അവകാശവാദവുമായി മൊറൊക്കൻ പത്രം രംഗത്ത്

തിങ്കള്‍, 9 ഏപ്രില്‍ 2018 (19:09 IST)

ബ്രിട്ടിഷ് രാജവംശം ഇസ്ലാം മത പ്രവാചകൻ മുഹമ്മദിന്റെ പിൻഗാമിയെന്ന് അവകാശവാദവവുമായി മൊറോക്കൻ ദിനപത്രം. മാർച്ച് മാസം പ്രസിദ്ധീകരിച്ച പത്രത്തിലെ ലേഖനത്തിലാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അബ്ദുല്‍ ഹമീദ് അല്‍-അവ്‌നി എന്നയാളാണ് ലേഖനം എഴുതിയിരിക്കുന്നത്.      
 
1986ൽ ഹരോള്‍ഡ് ബി ബ്രൂക്ക്സ് ബേക്കര്‍ എന്നയാളാണ് ആണ് ഇതു സംബന്ധിച്ച ആദ്യ വിവരങ്ങൾ പ്രസിദ്ധീകരിച്ചത് എന്ന് ലേഖനം പറയുന്നു. മുഹമ്മദ് നബിയുടെ മകൾ ഫാത്തിമ വഴി 43ആം തലമുറയിൽപ്പെട്ടയാളാണ് ഇപ്പോഴത്തെ രാജ്ഞി എന്ന് പത്രം അവകാശവാദം ഉന്നയിക്കുന്നു. 
 
മൊറോക്കോ, ആന്‍ഡുസാസിയ, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങള്‍ ഭരിച്ച ഭരണാധികാരികൾ മുഹമ്മദ് നബിയുടെ വംശപരമ്പരയിൽ പെട്ടവരാണെന്നും ലേഖനം പറയുന്നുണ്ട്. അതേസമയം ഇത്തരം അവകാശ വാദങ്ങൾക്ക് മറുപടി പറയാൺ തങ്ങൾക്ക് താൽ‌പര്യമില്ലെന്ന് ബക്കിംഗാം പാലസ് വക്താവ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹര്‍ത്താല്‍ മൂലം വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു

ഹർത്താൽ ദിനത്തിൽ മൂഴിയാറിൽ ആദിവാസി വ​യോ​ധി​ക​ൻ ചികിൽസ കിട്ടാതെ മരിച്ചു. മൂ​ഴി​യാ​ർ ...

news

തിരുവനന്തപുരത്ത് റേഡിയൊ ജോക്കിയെ വധിച്ച സംഭവത്തിൽ ഒരാൾകൂടി പൊലീസ് പിടിയിൽ

മടവൂരിൽ നാടൻപാട്ടുകാരൻ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ...

news

താരങ്ങള്‍ക്ക് എന്തും സംഭവിക്കാം, ഞങ്ങള്‍ ഒന്നിനും ഉത്തരവാദിയല്ല; ഐപിഎല്‍ വേദി യുദ്ധക്കളമാകുമോ ? - മുന്നറിയിപ്പുമായി തമിഴ്‌ സംഘടനകള്‍

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

ഈ പോണ്‍ സുന്ദരി ട്രംപിന് തലവേദനയാകുന്നു; 1.30 ലക്ഷം ഡോളറിന്റെ ഇടപാട് കോടതിയിലേക്ക്

പോണ്‍ താരം സ്‌റ്റോമി ഡാനിയേലും അമേരിക്കന്‍ പ്രസി‌ഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധം ...

Widgets Magazine