യുവതിയെ പീഡിപ്പിച്ചു; ഇന്ത്യക്കാരനായ യോഗാഗുരുവിന് 9 മാസമം തടവ് ശിക്ഷ വിധിച്ച് സിംഗപ്പൂർ കോടതി

ബുധന്‍, 4 ഏപ്രില്‍ 2018 (17:27 IST)

സിംഗപ്പൂർ: യുവതിയെ പീഡിപ്പിച്ചതിന് ഇന്ത്യക്കാരനായ യോഗാ ഗുരുവിന് ഒൻപത് മാസം തടവും ആയിരം ഡോളർ പിഴയും സിംഗപ്പൂർ കോടതി ശിക്ഷ വിധിച്ചു. രാജേഷ് കുമാർ പ്രസാദ് എന്ന യോഗാ പരിശീലകനാണ് യുവതിയെ പീഡിപ്പച്ചതിന് ശിക്ഷിക്കപ്പെട്ടത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു എന്ന യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ.
 
2015ലായിരുന്നു സംഭവം. യോഗാ പരിശീലന കേന്ദ്രത്തിലെ അസിസ്റ്റന്റ് മാനേജറായ യുവതിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചതോടെ യുവതി കെന്ദ്രത്തിൽനിന്നും പുറത്തേക്ക് പോവുകയായിരുന്നു. യുവതിയെ പിന്തുടർന്നെത്തിയ പ്രതി കഴുത്തിൽ പിടിക്കുകയും പിറകിലേക്കു തള്ളിയിടുകയും ചെയ്തു എന്നണ് യുവതി പരാതിയിൽ പറയുന്നത്. 
 
കൊൽക്കത്തയിൽ നിന്നുമാണ് ഇയാൾ യോഗാ പരിശീലകനായി അംഗീകാരം നേടുന്നത്. തുടർന്നാണ് സിംഗപ്പൂരിൽ എത്തുന്നത്. കോടതി വിധിക്കെതിരെ മേൽകോടതികളെ സമീപിക്കാനൊരുങ്ങുകയാണ് രാജേഷ് കുമാർ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടൻ ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു

നടൻ ജയസൂര്യ ചെലവന്നൂർ കായൽ കൈയേറി വീടിന്റെ ചുറ്റുമതിലും ബോട്ട് ജെട്ടിയും നിർമിച്ചത് ...

news

ഭീകരാക്രമണത്തിന് സാധ്യത; ഹൈദരാബാദ് നഗരത്തിൽ ഡ്രോണുകൾക്ക് നിരോധനം

ഹൈദരാബാദ് നഗരത്തിൽ ഡ്രോണുകൾക്ക് താൽകാലികമായ നിനിരോധനം ഏർപ്പെടുത്തി. ഏപ്രിൽ ഒൻപതുമുതൽ മെയ് ...

news

കമ്മാര സംഭവം; ആദ്യ വിവാദം ഗോപി സുന്ദര്‍ വക - ഒടുവില്‍ തലയൂരി പ്രമോഷന്‍ ടീം

“ഹാവൂ എന്റെ പരാതി തീര്‍ന്നു, കരയുന്ന കുട്ടിക്കേ പാലുള്ളൂ, എന്റെ വികാരങ്ങളെ ...

news

മദ്യലഹരിയില്‍ മുറിയിലെത്തി ബഹളം, മര്‍ദ്ദനമേറ്റ നടി ആശുപത്രിയില്‍ - നടന്‍ അറസ്‌റ്റില്‍

തടയാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കൈയില്‍ പരുക്കേറ്റു. തുടര്‍ന്ന് നടിയെ ഹോട്ടല്‍ ...

Widgets Magazine