അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് പാകിസ്ഥാന്‍

മുസഫറബാദ്| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (11:58 IST)
കശ്മീരില്‍ പ്രളയക്കെടുതിയില്‍ കഷ്ട്ടപ്പെടുന്നവര്‍ക്കുവേണ്ടി അതിര്‍ത്തികള്‍ തുറന്നുകൊടുക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് പാക്‌ സര്‍ക്കാര്‍. സെപ്റ്റംബര്‍ ഏഴ് മുതല്‍ കശ്മീരിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും 300 ലേറെപ്പേര്‍ മരിച്ചിരുന്നു
.ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ 15 ലക്ഷം പേരെ രക്ഷപെടുത്തി.

മൊബൈലും ലാന്‍ഡ്‌ ലൈനും ഉള്‍പ്പെടെ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പൂര്‍ണമായി പുനസ്ഥാപിച്ചു വരികയാണ്. 30,000 സൈനികരെ ആണ് രക്ഷാ പ്രവര്‍ത്തനത്തിന് കരസേന നിയമിച്ചിട്ടുള്ളത്. 40 ലക്ഷം ലിറ്റര്‍ വെള്ളവും 1,31,500 ഭക്ഷണപ്പൊതികളും പാകം ചെയ്ത 800 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോഴും പ്രളയബാധിതപ്രദേശത്ത് കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനം തുടരുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :