കശ്മീരില്‍ ലഷ്കര്‍ ഇ തോയ്ബ കനത്ത പ്രഹരത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (16:04 IST)
പ്രളയം തകര്‍ത്തെറിഞ്ഞ കശ്മീരില്‍ നിഴഞ്ഞു കയറിയ ലഷ്കര്‍ ഇ തോയ്ബ ഭീകരവാദികള്‍ സുപ്രധാനമായ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. കശ്മീരിലെ പ്രളയ ദുരിതത്തില്‍ പെട്ടവരെ സഹായിക്കുന്നതിനായി അരയും തലയും മുറുക്കി ഇറങ്ങിയ സൈന്യത്തിന്റെ കണ്ണുവെട്ടിച്ചാണ് ഭീകരവാദികള്‍ നുഴഞ്ഞ് കയറിയത്.

250 ഓളം തീവ്രവാദികള്‍ ഇത്തരത്തില്‍ കശ്മീരിലെത്തിയിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതുന്നത്. പ്രളയത്തില്‍ പാക് അധീന കാശ്മീരിനേയും ഇന്ത്യയേയും വേര്‍തിരിക്കുന്ന് ലൈന്‍ ഓഫ് കണ്ട്രോളും‍( എല്‍‌ഒ‌സി), ബി‌എസ്‌എഫ് ബങ്കറുകളും തകര്‍ന്നത് മുതലെടുത്താണ് ഇവര്‍ കശ്മീരിലെത്തിയത്. പ്രളയത്തില്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന് ഇന്‍ഫ്രാറെഡ് കാമറകളും തകര്‍ന്നിട്ടുണ്ട്.

അതേ സമയം കശ്മീര്‍ താഴ്വാരത്തിലെത്തിയിട്ടുള്ള ഇവര്‍ അഭയാര്‍ഥികളേപ്പോലെ പ്രളയത്തില്‍ അകപ്പെട്ടവരുടെ കൂടെയുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഭീകരവാദ ക്യാമ്പുകള്‍ ഇവര്‍ രഹസ്യമായി സംഘടിപ്പിക്കുന്നതായും ഇതിനോടക 28 ക്യാമ്പുകള്‍ സംഘടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ കശ്മീര്‍ പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരേ സഹായിക്കാനെന്ന പേരില്‍ പല സ്ഥലങ്ങളില്‍ നിന്നും ഇവര്‍ 400 കോടിയോളം രൂപ സ്വരുക്കൂട്ടിയതായും ഈ പണം കൊടുത്ത് ഗ്രാമീണരില്‍ നിന്നും അതിര്‍ത്തിയിലേ സൈന്യത്തിന്റെ നീക്കം ഇവര്‍ ചോര്‍ത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകളേ തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് കശ്മീരില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുമ്പോഴും ആളുകളെ കൂട്ടി ഓരോരുത്തരും ചെറുസംഘങ്ങളായി മാറിയാണ് യോഗങ്ങള്‍ കൂടുന്നത്. ഇത് ക്യാമ്പില്‍ നിരീക്ഷണം നടത്തുന്ന സൈന്യത്തിന്റേയും പൊലീസിന്റേയും കണ്ണില്‍ പൊടിയിടാനാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ തമ്മില്‍ ബന്ധപ്പെടാന്‍ ഇവരുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടേയുള്ള സംവിധാനങ്ങളുമുണ്ട് അതിനാല്‍ കരുതിയിരിക്കാനാണ് നിര്‍ദ്ദേശം.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :