കാശ്മീര്‍ തിരിച്ചു പിടിക്കുമെന്ന് ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (15:33 IST)
കാശ്മീര്‍

തിരിച്ചു പിടിക്കുമെന്ന് ബേനസീര്‍ ഭൂട്ടോയുടെ മകനും പാകിസ്ഥാന്‍
പീപ്പിള്‍സ് പാര്‍ട്ടിയുടെ
നേതാവുമായ ബിലാവല്‍ ഭൂട്ടോ.പഞ്ചാബ് പ്രവശ്യയിലെ മുള്‍ട്ടാനില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിലാവല്‍ ഭൂട്ടോ.

കാശ്മീരിന്റെ മുഴുവന്‍ ഭാഗവും ഞാന്‍ ഇന്ത്യയില്‍ നിന്ന് തിരിച്ചെടുക്കും. കാശ്മീരിന്റെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല കാരണം മറ്റ് പ്രവിശ്യകളെപ്പോലെ തന്നെ കാശ്മീരും പാകിസ്ഥാന്റേതാണ് ഭൂട്ടോ പറഞ്ഞു.

ബിലാവല്‍ പ്രസ്താവന നടത്തുമ്പോള്‍ മുന്‍ പ്രധാനമന്ത്രിമാരായിരുന്ന യൂസഫ് റാസ ഗിലാനിയും , രാജ പെര്‍വായിസ് അഷറഫും വേദിയില്‍ സന്നിഹിതരായിരുന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിലാവല്‍ ഭൂട്ടോയ്ക്ക്



പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിലാവലിന്റെ അമ്മയായ കൊല്ലപ്പെട്ട ബേനസിര്‍ ഭൂട്ടോ രണ്ട് തവണ പാകിസ്ഥാന്റെ പ്രധാന മന്ത്രിയായിട്ടുണ്ട്.
ബേനസീര്‍ ഭൂട്ടോയുടെ പിതാവായ സുല്‍ഫിക്കര്‍ അലി ബൂട്ടോയാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി സ്ഥാപിച്ചത്.
2008 മുതല്‍ 2013 വരെ പാകിസ്ഥാന്‍ പ്രസിഡണ്ടായിരുന്ന ആസിഫ് അലി സര്‍ദാരി ബിലാവലിന്റെ പിതാവാണ്.








മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :