‘കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ 200-ഓളം ഭീകരര്‍ തയാറെടുക്കുന്നു’

ശ്രീനഗര്‍| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (12:11 IST)
കശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ഇരുന്നൂറോളം ഭീകരര്‍ തയാറെടുക്കുകയാണെന്ന് കരസേന. പ്രളയം മുതലെടുത്ത് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാനാണ് ശ്രമം.

കശ്മീര്‍ അതിര്‍ത്തിയില്‍ പലയിടത്തായി തമ്പടിച്ചിരിക്കുന്ന ഇവരുടെ പക്കല്‍ വലിയ മാരകായുധങ്ങള്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പലതവണ നുഴഞ്ഞുകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രളയം സൈനികരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും അതിര്‍ത്തിസുരക്ഷയ്ക്ക് വീഴ്ച വന്നിട്ടില്ല. കഴിഞ്ഞ പത്തുദിവസത്തിനിടെ അഞ്ചു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടഞ്ഞു. കെരാന്‍ സെക്ടറിലും മാചില്‍ സെക്ടറിലുമുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :