ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു; പലരുടെയും നി​ല ഗു​രു​ത​രം - മരണസംഖ്യ ഉയര്‍ന്നേക്കും

സിയോൾ, വെള്ളി, 26 ജനുവരി 2018 (11:40 IST)

fire kills , south korea , fire accident in hospital , death , hospital , ദക്ഷിണ കൊറിയ , മരണസംഖ്യ , ആശുപത്രി , സീജോംഗ്

ദക്ഷിണ കൊറിയയിലെ ആശുപത്രിക്ക് തീപിടിച്ച് 31പേര്‍ മരിച്ചു. സംഭവത്തിൽ എഴുപതോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇ​വ​രി​ൽ പലരുടെയും നി​ല ഗു​രു​ത​ര​മാ​യതിനാല്‍ ഉയര്‍ന്നേക്കും. അ​ഗ്നി​ശ​മ​ന​സേ​ന സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7–30നാണ് സംഭവം. തെക്കന്‍ നഗരമായ മിരിയാംഗിലെ ഹൃദ്രോഗ ചികിത്സയ്ക്ക് പേരുകേട്ട സീജോംഗ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ആശുപത്രിയിലെ എമർജൻസി മുറിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പിടിച്ച സമയത്ത് ഏതാണ്ട് ഇരുനൂറോളം രോഗികളും ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നു. കെട്ടടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് അഗ്നിബാധയുണ്ടായതെന്ന് ദൃസാക്ഷികള്‍ വ്യക്തമാക്കി.  

പ്രാ​യ​മാ​യ​വ​ര​ട​ക്കം നൂ​റോ​ളം രോ​ഗി​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദക്ഷിണകൊറിയൻ തലസ്ഥാനമായ സിയോളിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള നഗരമാണ് മിരിയാംഗ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായി സര്‍ക്കാരിന്റെ സര്‍ക്കുലര്‍ അവഗണിച്ചു; പാലക്കാട്ടെ സ്കൂളിൽ മോഹൻ ഭഗവത് ദേശീയ പതാക ഉയർത്തി

സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച് റിപ്പബ്ലിക് ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ...

news

ഇളയരാജയ്ക്കും പി പരമേശ്വരനും പത്മവിഭൂഷന്‍, മാര്‍ ക്രിസോസ്റ്റത്തിനും എം‌എസ് ധോണിക്കും പത്മഭൂഷണ്‍

സംഗീതസംവിധായകന്‍ ഇളയരാജയ്ക്കും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരനും ഹിന്ദുസ്ഥാനി ...

Widgets Magazine