ബ്രസല്‍‌സില്‍ സ്‌ഫോടനം; ചാവേറിനെ പൊലീസ് വെടിവച്ചു കൊന്നു

ബ്രസല്‍‌സില്‍ സ്‌ഫോടനം; ചാവേറിനെ പൊലീസ് വെടിവച്ചു കൊന്നു

  Militant Attacks , Militant , Brussels , police , bomb blast , police , ഭീകരാക്രമണം , പൊലീസ് , സ്‌ഫോടനം , ചാവേര്‍ , ബെൽറ്റ്​ ബോംബ്​
ബെല്‍‌ജിയം| jibin| Last Updated: ബുധന്‍, 21 ജൂണ്‍ 2017 (08:52 IST)
ഭീകരാക്രമണത്തിന് സാധ്യതയുള്ള ബെല്‍ജിയത്ത് ആക്രമണം നടത്താനെത്തിയ ഒരു ചാവേറി​നെ സുരക്ഷാസേന വെടിവച്ചു കൊന്നു. ആയിരക്കണക്കിനാളുകള്‍ എത്തുന്ന സെ​ന്റര്‍ സ്​റ്റേഷനിലാണ് സംഭവം.

കൊല്ലപ്പെട്ടയാള്‍ ബെൽറ്റ്​ ബോംബ്​ ധരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ ഉദ്ദേശിച്ചെത്തിയ ഭീകരനാണ് ഇയാളെന്നാണ് അധികൃതർ കരുതുന്നത്​.

അതേസമയം തന്നെ ബ്രസൽസ്​ സെന്റര്‍ റെയിൽവേ സ്​റ്റേഷനിൽ ശക്​തി കുറഞ്ഞ സ്​ഫോടനമുണ്ടായി. ആർക്കും പരിക്കില്ല. ചാവേറെന്ന് ​പൊലീസ്​ സംശയിച്ച ഉടൻ അയാൾ ഒരു സ്യൂട്ട്​കേസ്​ വലി​ച്ചെറിയുകയും അത്​ പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ്​ ദൃക്​സാക്ഷികൾ പറയുന്നത്​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :