താജ്‌മഹല്‍ തകര്‍ക്കാന്‍ അവര്‍ ഇന്ത്യയില്‍ എത്തിയതിന് തെളിവുണ്ട്; രാജ്യത്ത് അതീവ ജാഗ്രത

താജ്‌മഹല്‍ തകര്‍ക്കാന്‍ അവര്‍ ഇന്ത്യയില്‍ എത്തി; രാജ്യത്ത് അതീവ ജാഗ്രത

 ISIS , Taj Mahal , Attacks , IS , militants , Agra martyrdom-seeker ,  ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ് , ഐ​എ​സ് , താ​ജ്മ​ഹല്‍ , ഐഎസ് അനുകൂല സംഘടന
ന്യൂഡ​ൽ​ഹി| jibin| Last Modified വെള്ളി, 17 മാര്‍ച്ച് 2017 (12:26 IST)
ആഗോള ഭീകര സംഘടനയായ ഇസ്‌ലാ​മി​ക് സ്റ്റേ​റ്റ് (​ഐ​എ​സ്) താ​ജ്മ​ഹ​ലി​നെ ല​ക്ഷ്യ​മി​ടു​ന്നതായി ര​ഹ​സ്യാ​ന്വേ​ഷ​ണ ഗ്രൂ​പ്പാ​യ സൈ​റ്റ് ഇന്‍റ​ലി​ജ​ൻ​സ്.

ഐ​എ​സ് അ​നു​കൂ​ല സം​ഘ​ട​ന​യാ​യ അ​ഹ്വാ​ൽ ഉ​മ്മ​ത്ത് മീ​ഡി​യ സെ​ന്‍റ​ർ താ​ജ്മ​ഹ​ലി​നെ ല​ക്ഷ്യ​മി​ടു​ന്നെ​ന്നാ​ണ് വി​വ​രം. ഒ​രു ഗ്രാ​ഫി​ക്സ് ചി​ത്ര​വും ഉ​മ്മ​ത് മീ​ഡി​യ പു​റത്തുവി​ട്ടി​ട്ടു​ണ്ട്. മാ​ർ​ച്ച് 14നാ​ണ് ചിത്രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ക​റു​ത്ത മു​ഖം​മൂ​ടി അ​ണി​ഞ്ഞ ആ​യു​ധ​ധാ​രി​യാ​യ ഒ​രാ​ൾ താ​ജ്മ​ഹ​ലി​ന് നേ​രെ തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​തും താ​ജ്മ​ഹ​ലി​ന് താ​ഴെ ന്യൂ ​ടാ​ർ​ജെ​റ്റ് എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്. ചാവേർ ആക്രമണമാണ് നടത്താൻ‌ ഉദ്ദേശിക്കുന്നത് എന്ന സൂചനയോടെ ‘Agra martyrdom-seeker’ എന്നെഴുതിയ ഒരു വാനും ചിത്രത്തിനൊപ്പമുണ്ട്.

ഐഎസ് അനുകൂല സംഘടനകള്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ചരിത്ര സ്‌മാരകങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :