ഭക്ഷണം കാണിച്ച് കരടിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്... ഹൃദയം നടുങ്ങുന്ന ദൃശ്യങ്ങള്‍ കാണാം

ഭക്ഷണം കാണിച്ച് പ്രകോപിപ്പിച്ച യുവാവിനെ ചാടിക്കടിച്ചെടുത്ത് പിച്ചികീറിയ കരടി

സജിത്ത്| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2017 (17:27 IST)
കാണാന്‍ എത്തിയ ഏതൊരാള്‍ക്കും അവിടെയുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതും കളിപ്പിക്കുന്നതുമെല്ലാം ഒരു രസമാണ്. എന്നാല്‍ ഇത്തരത്തില്‍ ഒരു കരടിയെ പ്രകോപിപ്പിച്ച് അപകടത്തില്‍പ്പെട്ട ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

തായ്‌ലന്റിലാണ് സംഭവം നടന്നത്. കരടിക്കടുത്ത് നിന്ന് ഒരു ബൗളില്‍ ഭക്ഷണം കാണിച്ച് കൊതിപ്പിച്ച് രസിപ്പിച്ചതാണ് 36കാരനായ നൈഫും പ്രോമ്രാട്ടീയ്ക്ക് വിനയായത്. ഇതുകണ്ട് ദേഷ്യം സഹിക്ക വയ്യാതെ കരടി ഇയാളെ ചാടിക്കടിച്ചെടുത്ത് കൂട്ടിലേക്ക് വലിച്ച് കൊണ്ട് പോയി മാന്തിക്കീറുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പരുക്കേറ്റ പ്രോമാട്ടീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുഖം പ്രാപിച്ച് വരുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പമായിരുന്നു പ്രോമാട്ടീ ഇവിടേക്കെത്തിയത്.

വീഡിയോ കാണാം:


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :