“ഞാന്‍ ദിലീപിന്റെ ആരാധകനാണ്, നിങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ ?”; ഡിജിപിയെ വട്ടം കറക്കിയ ഫോണ്‍ കോളിന്റെ ചുരുളഴിഞ്ഞു - യുവാവ് പിടിയില്‍

തിരുവനന്തപുരം/ആ​ലു​വ, വ്യാഴം, 3 ഓഗസ്റ്റ് 2017 (14:23 IST)

Dileep , Loknath behra , police , pulsar suni , actress attack , പൊലീസ് മേധാവി , ലോക്‍നാഥ് ബെഹ്‌റ , ദിലീപ് , ഡിജിപി , യുവാവ് പിടിയില്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റയെ നി​ര​ന്ത​രം ഫോ​ണി​ൽ വിളിച്ചു ശല്യം ചെയ്‌ത യുവാവ് പിടിയില്‍.

ചെ​ങ്ങ​മ​നാ​ട് ക​പ്രശേരി സ്വ​ദേ​ശി​യാ​യ യു​വാ​വാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും കസ്‌റ്റഡിയിലെടുത്ത ഇയാള്‍ക്ക്   മാ​ന​സി​കാ​സ്വ​സ്ഥ്യം ഉ​ള്ള​താ​യി സം​ശ​യം തോ​ന്നി​യ​തി​നാ​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ദിലീപ് അറസ്‌റ്റിലായതിന് പിന്നാലെയാണ് യുവാവ് ഡിജിപിയെ ഫോണില്‍ വിളിക്കാന്‍ തുടങ്ങിയത്. ദി​ലീ​പി​ന് അ​നു​കൂ​ല​മാ​യി സംസാരിക്കുകയും പൊലീസിന്റെ പ്രവര്‍ത്തിയെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. താരത്തിന്റെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ യുവാവ് അദ്ദേഹത്തിന്റെ സിനമകളെക്കുറിച്ച് പൊലീസ് മേധാവിയോട് വിവരിച്ചതായും സ്ഥരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

ശല്യം ചെയ്യരുതെന്ന് ഡിജിപി ആവശ്യപ്പെട്ടിട്ടും ഇയാള്‍ ഫോണ്‍ വിളി തുടര്‍ന്നു. യുവാവിനെ കൊണ്ട് ഒരു രക്ഷയുമില്ലാതെ വന്നതോടെ ഫോണ്‍ കോളിനെക്കുറിച്ച് അ​ന്വേ​ഷി​ക്കാ​ൻ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. തു​ട​ർ​ന്ന് മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​ർ പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ഗൗ​വ​ര​വ​മാ​യി എ​ടു​ക്കേ​ണ്ട​ന്ന ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പൊലീസ് മേധാവി ലോക്‍നാഥ് ബെഹ്‌റ ദിലീപ് ഡിജിപി യുവാവ് പിടിയില്‍ Police Dileep Actress Attack Loknath Behra Pulsar Suni

വാര്‍ത്ത

news

‘അങ്ങെനിക്ക് മാര്‍ഗ്ഗദര്‍ശിയും രക്ഷകര്‍ത്താവുമായിരുന്നു‘; പ്രണബ് മുഖര്‍ജിക്ക് മോദിയുടെ സ്‌നേഹ സന്ദേശം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാന മന്ത്രി നരേന്ദ്രമോദി അയച്ച സ്‌നേഹ സന്ദേശം ...

news

താരാധിപത്യമൊക്കെ കയ്യില്‍ വെച്ചാല്‍ മതി! സിനിമയില്‍ ഇനിയൊരു ഇല അനങ്ങണമെങ്കില്‍ അവര്‍ വിചാരിക്കണം!

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുകള്‍ ...

news

ബാബാ രാംദേവിന്റെ ഭജന്‍ റിയാലിറ്റി ഷോ; വിധികര്‍ത്താവായി എത്തുന്നത് ബോളിവുഡ് സുന്ദരി !

ഭജന്‍ റിയാലിറ്റി ഷോയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തുന്നു. യുവാക്കളെ ...