കള്ളന്‍ കപ്പലില്‍ തന്നെ, ‘ദിലീപിന്റെ ആദ്യ ഭാര്യയെ വെളിച്ചത്തു കൊണ്ടുവന്നത് ഇതിനുവേണ്ടി’; അന്വേഷണ സംഘത്തെ വേട്ടയാടി മറ്റൊരു സംഘം!

കൊച്ചി, വ്യാഴം, 3 ഓഗസ്റ്റ് 2017 (16:48 IST)

  Actress attack , Dileep , pulsar suni , Appunnu , Amma , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , പൊലീസ് സേന , പള്‍സര്‍ സുനി , ദിലീപിന്റെ ആദ്യ ഭാര്യ
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ പൊലീസ് സേനയില്‍ നിന്ന് തന്നെ നീക്കം ശക്തമായതായി ആക്ഷേപം. ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടലുകള്‍ നടത്തുന്നുവെന്ന് വ്യക്തമാക്കി അന്വേഷണ സംഘം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായിട്ടാണ് വിവരം.

അടുത്ത കാലത്തും ഈ ദിവസങ്ങളിലുമായി പുറത്തുവരുന്ന വാര്‍ത്തകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായ തകര്‍ക്കുന്നതിനും അതുവഴി ദിലീപിന് അനുകൂലമായ തരംഗം ഉണ്ടാക്കുന്നതിനാണെന്നുമാണ് ആക്ഷേപം. പൊലീസ് സേനയ്ക്കുള്ളില്‍ തന്നെയുള്ള ഒരു വിഭാഗമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

നടിയെ കാറില്‍ വെച്ച് പള്‍സര്‍ സുനിയും കൂട്ടരും ലൈംഗികമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കാണിച്ചുവെന്ന പ്രചാരണവും, ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നതും പ്രചരിപ്പിച്ചതും കേസന്വേഷണം അട്ടിമറിക്കുന്നതിനാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇതു സംബന്ധിച്ച ഫോണ്‍ രേഖകള്‍ പരിശോധിച്ച് വരികയാണ്.

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം ദിലീപിന്റെ ആദ്യ വിവാഹവും തമ്മില്‍ ബന്ധമില്ലാത്ത സ്ഥതിക്ക് ഇതു സംബന്ധിച്ച വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടതാണെന്നും സൂചനയുണ്ട്. കേസന്വേഷണത്തെ തകര്‍ക്കാനാണ് ആദ്യ വിവാഹ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ദിലീപീന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് പള്‍സര്‍ സുനി ‘മാഡം’ എന്ന വാക്ക് ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. ഈ കഥ പ്രചരിപ്പിച്ച് കേസ് വഴി തെറ്റിച്ചു വിടാനും പൊലീസ് സേനയില്‍ തന്നെ നീക്കം നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
യുവനടി ദിലീപ് കാവ്യ മാധവന്‍ പൊലീസ് സേന പള്‍സര്‍ സുനി ദിലീപിന്റെ ആദ്യ ഭാര്യ Dileep Appunnu Amma Actress Attack Pulsar Suni

വാര്‍ത്ത

news

മുലക്കണ്ണ് ഞെരിച്ചുടയ്ക്കും തലമുടി വലിച്ച് പറിക്കും ജനനേന്ദ്രിയം ഇടിച്ചു തകര്‍ക്കും ആശ്വാസം കിട്ടുമോ?

വാടാനപ്പള്ളിയില്‍ പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ ജീവനൊടുക്കിയ ദളിത് യുവാവിന്റെ മരണത്തില്‍ ...

news

‘ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്, ഉടന്‍ വിവാഹിതരാകും’ - ആ പെണ്‍കുട്ടിയെ കാണിച്ച് ദിലീപ് പറഞ്ഞതിങ്ങനെയായിരുന്നു!

കാവ്യ മാധവന്‍ ആദ്യ ബന്ധം വേര്‍പ്പെടുത്തിയാണ് ദിലീപിനെ കെട്ടിയത്. ദിലീപും അങ്ങനെ തന്നെ ...

news

'ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രക്ക് നല്ലവളാണ്’ - ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് മുമ്പ് റഫീഖ് എഴുതിയതിങ്ങനെ

കൊച്ചിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ...

news

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍രത്‌ന പുരസ്കാരം; ചേതേശ്വർ പൂജാരയ്ക്ക് അര്‍ജുന

പാരാ അത്‍ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും ...