ഇറാഖില്‍ അയല്‍ രാജ്യങ്ങള്‍ ഇടപെടുന്നു

ബാഗ്‌ദാദ്‌| VISHNU.NL| Last Modified വെള്ളി, 4 ജൂലൈ 2014 (09:08 IST)
ഇറാഖിലെ ആഭ്യന്തര യുദ്ധത്തില്‍ അയല്‍ രാജ്യങ്ങള്‍ ഇടപെടുന്നു. ഇതേ സമയം ഇറാഖ്‌ സര്‍ക്കാരിന്റെ ഭിന്നത മുതലെടുത്ത്‌ സ്വതന്ത്ര രാജ്യം സ്‌ഥാപിക്കാനുള്ള നീക്കം കുര്‍ദുകള്‍ സജീവമാക്കിയതായാണ് സൂചന. എന്നാല്‍ ഇറാനു പുറമെ ഇറാഖിനെ സഹായിക്കാന്‍ സൌദി സൈന്യത്തേ അയക്കിമെന്നും അറിയിച്ചിട്ടുണ്ട്.

30,000 സൈനികരെ അതിര്‍ത്തിയിലേക്ക്‌ അയയ്‌ക്കാനാണ് സൗദി തീരുമാനിച്ചത്‌. 800 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയിലാണു സൈനികരെ നിയോഗിച്ചിട്ടുള്ളത്‌. തങ്ങളുടെ അതിര്‍ത്തി സുരക്ഷിതമാണെന്നു സൗദി പ്രതിരോധ മന്ത്രാലയ വക്‌താവ്‌ മേജര്‍ ജനറല്‍ മന്‍സൂര്‍ തുര്‍ക്കി അറിയിച്ചു.

അതേസമയം തീവ്രവാദികള്‍ സിറിയയില്‍ ഗണ്യമായ മുന്നേറ്റം നടത്തുന്നതായി ബിബിസി റിപ്പോര്‍ട്ട്‌ ചെയ്‌തു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ അല്‍ ഒമാര്‍ ഇപ്പോള്‍ ഇവരുടെ പക്കലാണെന്നാണ് റിപ്പോര്‍ട്ട്. സിറിയന്‍ വിമതരുടെ നേതൃത്വം ഇപ്പോള്‍ ഇവര്‍ ഏറ്റെടുത്തതായും വിവര്‍ങ്ങളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :