കുല്‍‌ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി; വാര്‍ത്ത പുറത്തുവിട്ടത് പാക് പത്രം

ഇസ്ലാമാബാദ്, ചൊവ്വ, 6 ഫെബ്രുവരി 2018 (14:38 IST)

kulbhushan jadhav , kulbhushan , pakistan , india , പാകിസ്ഥാന്‍ , ഡോൺ , ഇന്ത്യ , ജാദവ് , ചാരപ്പണി

പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേൽ പാക് സര്‍ക്കാര്‍ തീവ്രവാദ കുറ്റവും രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റവും ചുമത്തി. പാക് പത്രമായ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ഭീകര പ്രവര്‍ത്തനം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജാദവിനെ വിചാരണയ്‌ക്ക് വിധേയമാക്കിയിരിക്കുന്നത്. അദ്ദേഹത്തിനെതിരായ ചാരവൃത്തി കേസിന്റെ വിചാരണ പൂർത്തിയായെന്നും മറ്റ് കേസുകൾ തുടരുകയാണെന്നുമാണ് വിവരം.

ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് 13 ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് കുല്‍ഭൂഷന് പാക് സൈനിക കോടതി കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി

23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ...

news

മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ അമ്മ മരിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ തലയ്‌ക്ക് പരുക്കേറ്റ് മാതാവ് മരിച്ചു. തിരുവനന്തപുരം ...

news

ബിനോയ്ക്കെതിരായ ആരോപണത്തിൽ സഭയിൽ ഉള്ളവർക്ക് പങ്കില്ല, പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: പിണറായി വിജയൻ

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് വിഷയം ...

news

കുരീ‌പ്പുഴയെ ആക്രമിച്ച സംഭവം; 7 ആർ എസ് എസ് പ്രവർത്തകർ പിടിയിൽ

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് ...

Widgets Magazine