അണ്ടർ 19 ലോകകപ്പ്: ബംഗ്ലദേശിനെ തകർത്ത് ഇന്ത്യ സെമിയില്‍ - ഇനി പോരാട്ടം പാകിസ്ഥാനുമായി

ക്വീൻസ്റ്റൺ, വെള്ളി, 26 ജനുവരി 2018 (10:33 IST)

 under 19 world cup , India , bangladesh , cricket , team india , pakistan , ഇന്ത്യ ,  ബംഗ്ലദേശ് , അണ്ടർ 19 ലോകകപ്പ്

അണ്ടർ 19 ലോകകപ്പിൽ ബംഗ്ലദേശിനെ 131 റൺസിന് തകർത്ത് സെമിയിലെത്തി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നാലു പന്തുകൾ ബാക്കി നിൽക്കെ 265 റൺസിന് പുറത്തായപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 42.1 ഓവറിൽ 134 റൺസിൽ അവസാനിച്ചു.

ബദ്ധവൈരികളായ പാകിസ്ഥാനാണ് സെമിയിൽ ഇന്ത്യയുടെ എതിരാളി.

266 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശിന് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയർത്താനായില്ല. 75 പന്തിൽ മൂന്നു ബൗണ്ടറികളോടെ 43 റൺസെടുത്ത ഓപ്പണർ പിനാക് ഘോഷാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ.

അർധസെഞ്ചുറി നേടിയ ശുഭ്മാൻ ഗിൽ (94 പന്തിൽ 86), അഭിഷേക് ശർമ (49 പന്തിൽ 50) എന്നിവരാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ പൃഥ്വി ഷാ 54 പന്തിൽ 40 റൺസെടുത്ത് പുറത്തായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

കോഹ്‌ലിയെ സഹതാരങ്ങള്‍ ചോദ്യം ചെയ്യണം, ഈ പോക്ക് ശരിയല്ല; സ്‌മിത്തിന്റെ വാക്കുകള്‍ ശരിവച്ച് സൂപ്പര്‍ താരം രംഗത്ത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് വിരാട് കോഹ്‌ലി അധികം നാള്‍ കാണുമോ എന്ന ...

news

തമീം ഇഖ്ബാലിനു മുന്നില്‍ ചരിത്രം വഴിമാറി; പഴങ്കഥയായത് ജയസൂര്യയുടെ റെക്കോര്‍ഡ്

ക്രിക്കറ്റ് ചരിത്രത്തിലെ പുതിയൊരു നേട്ടത്തിനുടമയായി ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ...

news

‘കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍ സ്ഥാനം ഏതുനിമിഷവും തെറിക്കും’; വെളിപ്പെടുത്തലുമായി മുന്‍ താരം

ഇന്ത്യന്‍ ഡ്രസിംഗ് റൂമില്‍ കോഹ്‌ലിക്കെതിരെ സംസാരിക്കുന്ന ആരുമില്ല. അദ്ദേഹത്തിന്റെ കളി ...

news

രഹാനയ്‌ക്ക് പരിഗണനയില്ല, രോഹിത് എങ്ങനെ ടീമിലെത്തി ?; തുറന്ന് പറഞ്ഞ് ര​വി ശാ​സ്ത്രി രംഗത്ത്

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ര​ണ്ടു ടെ​സ്റ്റു​ക​ളി​ൽ രോ​ഹി​ത് ശ​ർ​മ്മയെ ...

Widgets Magazine