ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തില്‍ പാലസ്തീൻ മന്ത്രി കൊല്ലപ്പെട്ടു

   ഇസ്രായേൽ , പാലസ്തീൻ , സിയാദ് അബു ഐന്‍ കൊല്ലപ്പെട്ടു
രാമള്ള| jibin| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (20:59 IST)
പ്രകടനത്തിനിടെ സൈന്യം നടത്തിയ കണ്ണീർവാതക പ്രയോഗത്തില്‍ മന്ത്രി സിയാദ് അബു ഐന്‍ കൊല്ലപ്പെട്ടു. മന്ത്രിക്ക് അടിയേറ്റതായും പ്രതിഷേധത്തിനിടെ ഇസ്രായേൽ സൈന്യം അദ്ദേഹത്തെ ശാരീരികമായി നേരിട്ടതായും റിപ്പോര്‍ട്ട് ഉണ്ട്.

വെസ്റ്റ്‌ബാങ്കിൽ പ്രകടനം നടത്തുകയായിരുന്ന പാലസ്തീൻകാർക്കൊപ്പമായിരുന്നു കാബിനറ്റ് റാങ്കുള്ള മന്ത്രിയായ സിയാദ് അബു ഐന്‍. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീർവാതക പ്രയോഗിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചതെന്നും. പ്രതിരോധത്തിനിടെ മന്ത്രിക്ക് ഗ്രനേഡിന്റെ ഉറ ദേഹത്ത് പതിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം അറിയാൻ കഴിയൂ.

വെസ്റ്റ് ബാങ്കിലെ കൃഷിയിടത്തിൽ ഒലിവ് മര തൈകൾ നടാൻ പ്രകടനമായി നീങ്ങിയവർക്കു നേരെയായിരുന്നു കണ്ണീർവാതകപ്രയോഗം. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഇസ്രയേൽ പട്ടാളം അറിയിച്ചു. എന്നാല്‍ കൊലപാതകം കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും പാലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ മുതിർന്ന സഹായിയായ സെയ്ദ് എറെക്കാത്ത് പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :