പാക് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മലാല യൂസഫ് സായി

ലണ്ടന്‍| Last Updated: ബുധന്‍, 10 ഡിസം‌ബര്‍ 2014 (14:58 IST)
പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് മലാല യൂസഫ് സായി. ബി ബി സിക്ക് നല്‍കിയ അഭിമുഖത്തിലാണ് മലാല തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.അഭിമുഖത്തില്‍ പഠനം കഴിഞ്ഞതിന് ശേഷം നാട്ടിലേക്ക് തിരികെ പോകണമെന്നും രാജ്യത്തിന്‌ വേണ്ടി ജീവിക്കണമെന്നാണ് എന്‍െറ ആഗ്രഹം മെന്നും മലാല പറഞ്ഞു.

ബേനസീര്‍ ഭൂട്ടോ തന്നെ ഏറെ ആകര്‍ഷിച്ച രാഷ്ട്രീയ നേതാവാണെന്നും രാഷ്ട്രീയത്തിലൂടെ രാജ്യത്തെ സേവിക്കാന്‍ അവസരം കിട്ടിയാല്‍ ഞാനത്
തെരഞ്ഞെടുക്കുമെന്നും മലാല വ്യക്തമാക്കി. ഇന്ത്യക്കാരനായ കൈലാഷ് സത്യാര്‍ഥിയും മലാല യൂസഫ് സായിയുമാണ് ഈ വര്‍ഷത്തെ സമാധാന നോബെല്‍ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിനാണ് മലാലയെ നോബെല്‍ സമ്മാനത്തിന് തെരഞ്ഞെടുത്തത്.ഇന്ത്യാക്കാരനായ കൈലാസ് സത്യാര്‍ഥി തെരുവിലെ അനാഥ ബാല്യങ്ങളെ സംരക്ഷിക്കുന്ന ബാലാവകാശ പ്രവര്‍ത്തകനാണ്. ഇദ്ദേഹത്തിന്റെ സേവനങ്ങളെ കണക്കിലെടുത്താണ് നോബേല്‍ സമ്മാനത്തിന് തിരഞ്ഞെടുത്തത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :