ബേനസീര്‍ ഭൂട്ടോ വധശ്രമത്തിലെ സൂത്രധാരന്‍ കൊല്ലപ്പെട്ടു

കറാച്ചി| Last Modified ബുധന്‍, 10 ഡിസം‌ബര്‍ 2014 (18:03 IST)
ബേനസീര്‍ ഭൂട്ടോയ്ക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ പിന്നിലെ സൂത്രധാരന്‍ കൊല്ലപ്പെട്ടു. 2007ല്‍ നടന്ന ഈ സ്ഫോടനത്തില്‍ നിന്ന് ബേനസീര്‍ ഭൂട്ടോ അത്ഭുതകരമായി

രക്ഷപെട്ടിരുന്നു. ഈ കൊലപാതക ശ്രമത്തിന് പിന്നിലെ താലിബാന്‍ കമാന്‍ഡറായ ഫിര്‍ദൗസ് ഖാന്‍ കറാച്ചിക്ക് സമീപം പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2007ല്‍ ഭൂട്ടോ പാകിസ്ഥാനിലേക്ക് മടങ്ങിയെത്തിയ സമയത്തായിരുന്നു വധശ്രമം. ഭൂട്ടോയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമാക്കി നടത്തിയ സ്‌ഫോടനത്തില്‍ ഭൂട്ടോ രക്ഷപ്പെട്ടുവെങ്കിലും 140 പേര്‍ കൊല്ലപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :