ഇറാഖില്‍ ഇറാന്‍ ബോംബറുകള്‍ ഐഎസ് വേട്ട നടത്തിയതായി പെന്‍റഗണ്‍

ഐഎസ് ഐഎസ് , ഇറാഖ് , ഇറാന്‍ , പെന്‍റഗണ്‍ , ജോണ്‍ കിര്‍ബി
ന്യൂയോര്‍ക്ക്| jibin| Last Modified ബുധന്‍, 3 ഡിസം‌ബര്‍ 2014 (16:07 IST)
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരര്‍ക്കെതിരെ ഇറാന്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. എഫ് 4 ഫൈറ്റര്‍ ജെറ്റ് ഇറാഖിന്റെ വ്യാമപരിധിയില്‍ പ്രവേശിച്ചിരുന്നതായും. ആക്രമണം നടത്തിയെന്നുമാണ്
പെന്‍റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കുന്നത്. അതേസമയം റിപ്പോര്‍ട്ട് ഇറാന്റെ സായുധ വിഭാഗം നിഷേധിച്ചു.

ഇറാഖിന്‍റെ കിഴക്കന്‍ പ്രവിശ്യയായ ദിയാലയില്‍ നവംബര്‍ 30തിനാണ് ഇറാന്റെ എഫ് 4 ഫൈറ്റര്‍ ജെറ്റ് ആക്രമണം നടത്തിയതെന്നും. ഐഎസ് ഐഎസ് ഭീകരരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ സ്വന്തം നിലയ്ക്ക് ആക്രമണം നടത്തുകയായിരുന്നുവെന്നുമാണ് പെന്‍റഗണ്‍ വ്യക്തമാക്കുന്നത്.

വിഷയത്തില്‍ കൂടുതല്‍ തെളിവുകള്‍ തങ്ങളുടെ പക്കലില്ലെന്നും, കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇറാന്‍ സര്‍ക്കാറുമായി ബന്ധപ്പെടുകയാണ് വേണ്ടതെന്നും ജോണ്‍ കിര്‍ബി അറിയിച്ചു. എന്നാല്‍ ഈ വാര്‍ത്ത പൂര്‍ണമായും കള്ളമാണെന്ന് ഇറാന്‍ സായുധ സേനാ ഉപ മേധാവി പ്രതികരിച്ചു.

ഇറാഖിലെ ഐഎസിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും അതുവഴിയുള്ള പ്രശ്നങ്ങള്‍ക്കും മൂല കാരണം യുഎസ് ആണെന്നും ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ കുറ്റപ്പെടുത്തിയതായി മറ്റൊരു വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :