ഐഎസിന്റെ പ്രവര്‍ത്തനം പ്രാകൃതമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

 ഐഎസ് ഐഎസ് , ഫ്രാന്‍സിസ് മാര്‍പ്പാപ്പ , ഇറാഖ് , സിറിയ
അങ്കാറ| jibin| Last Modified ശനി, 29 നവം‌ബര്‍ 2014 (14:13 IST)
ഇറാഖിലും സിറിയയിലുമായി പടര്‍ന്നു കിടക്കുന്ന ഐഎസ് ഐഎസ് തീവ്രവാദികള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ രംഗത്ത്. ഐഎസ് ഐഎസ് തീവ്രവാദികള്‍ ഇന്ന് ലോകത്ത് നടത്തുന്ന ആക്രമണങ്ങളും കൊലപാതക പരമ്പരകളും പ്രാകൃത രീതിയില്‍ ഉള്ളതാണെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കി.

ഇറാഖിലും സിറിയയിലും ക്രൈസ്തവര്‍ക്കും ഇതര മതന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഐഎസ് ഐഎസ് തീവ്രവാദികള്‍ നടത്തുന്ന ആക്രമങ്ങള്‍ അംഗീകരിക്കാനാവത്തതാണ്. ലോകത്തെ എല്ലാത്തരം മതമൗലിക വാദങ്ങളേയും ഭീകരതയേയും നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം അനിവാര്യമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

നിലവിലെ സൈനിക ഇടപെടല്‍ കൊണ്ട് മാത്രം ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ല. വിശപ്പിനും ദാരിദ്ര്യത്തിനും എതിരെയുള്ള പോരാട്ടം ഏറെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസത്തെ തുര്‍ക്കി സന്ദര്‍ശനത്തിനത്തെിയതായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :