ഐഎസ് ഭീകരന്‍ ബഗ്ദാദിയുടെ ഭാര്യയും മകളും പിടിയില്‍

അബുബക്കര്‍ അല്‍ ബഗ്ദാദി , ഐഎസ് ഐഎസ് , ലബനീസ് സൈന്യം
ബെയ്റൂട്ട്| jibin| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (16:26 IST)
ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) എന്ന രാജ്യം സ്ഥാപിച്ച് സ്വയം ഖലീഫയായി കഴിയുന്ന ഐഎസ് ഭീകര സംഘടനയുടെ തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ ഭാര്യയെയും മകളെയും ലബനീസ് സൈന്യം പിടികൂടി. ഇവരെ ലബനന്റെ പ്രതിരോധ മന്ത്രാലയ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വരുകയാണ്.

സിറിയയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബഗ്ദാദിയുടെ ഭാര്യയെയും മകളും സൈന്യത്തിന്റെ പിടിയിലാവുകയായിരുന്നു. മകളെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയില്‍ ബഗ്ദാദിയുടെ മകളാണെന്ന് തെളിഞ്ഞതായി ലബനനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തു. ഇവരുടെ പേരോ ഏതു രാജ്യക്കാരാണെന്നുള്ളതോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവര്‍ ബഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളാണെന്ന് സൈന്യം അറിയിച്ചു. ഈ വാര്‍ത്ത നിഷേധിക്കാനോ അംഗീകരിക്കാനോ ഐഎസ് ഐഎസ് ഇതുവരെ രംഗത്ത് വന്നിട്ടില്ല.

ഇറാഖിലെ സമാറയില്‍ ജനിച്ച അബുബക്കര്‍ അല്‍ ബഗ്ദാദി ബഗ്ദാദിലെ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :