ഇസ്ലാമിക് സ്റ്റേറ്റ് ആണവാക്രമണത്തിനൊരുങ്ങുന്നു

ബാഗ്‌ദാദ്‌| VISHNU.NL| Last Modified ചൊവ്വ, 2 ഡിസം‌ബര്‍ 2014 (09:41 IST)
പാശ്ചാത്യ രാജ്യങ്ങളെ ആശങ്കയിലാക്കി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അണുബോംബ് നിര്‍മ്മാണത്തിനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി തീവ്രവാദികള്‍ ഇറാഖിലെ സര്‍വ്വകലാശാലയില്‍ നിന്ന് ആണവ പദാര്‍ഥമായ യുറേനിയം കൈവശപെടുത്തിയിരുന്നു. തങ്ങളുടെ പക്കല്‍ 40 കിലോഗ്രാം യുറേനിയം ഉണ്ടെന്ന്‌ ഐ‌എസ് പോരാളി മുസ്ലിം അല്‍ ബ്രിട്ടാനി എന്നയാളാണ് അറിയിച്ചിരിക്കുന്നത്.

ബ്രിട്ടനില്‍ സ്‌ഫോടന വസ്‌തു വിദഗ്‌ധനായിരുന്ന ഹമായുന്‍ താരിഖിന്റെ സഹായത്തോടെ ബോംബ്‌ ഉണ്ടാക്കുമെന്നാണു ഇയാള്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ സര്‍വകലാശാലയില്‍നിന്നു യുറേനിയം നഷ്‌ടപ്പെട്ടതായി ഇറാഖ്‌ സര്‍ക്കാരും സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഗവേഷണ ആവശ്യത്തിനു സൂക്ഷിച്ചിരുന്ന യുറേനിയമാണു നഷ്‌ടപ്പെട്ടതെന്നും വ്യക്‌തമായിട്ടുണ്ട്‌.

മൊസൂള്‍ പിടിച്ചെടുക്കാനുള്ള ശ്രമം ഇറാഖി സേന ശക്‌തിപ്പെടുത്തിയതിനു പിന്നാലെയാണ്‌ രാജ്യത്തെ മൊത്തം ആശങ്കയിലാക്കുന്ന അവകാശപ്രഖ്യാപനം തീവ്രവാദികള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരിക്കുന്നത് അണുബോംബ് നിര്‍മ്മാണത്തിനുതകുന്ന സമ്പുഷ്ട യുറേനിയമല്ല എന്നാണ് വിവരം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :