ഒരാഴ്‌ച‌യ്‌ക്കിടെ ഓടിപി നൽകിയത് 28 തവണ; വീട്ടമ്മയുടെ ഏഴ് ലക്ഷം തട്ടിയെടുത്തു

നവിമുംബൈ, ചൊവ്വ, 5 ജൂണ്‍ 2018 (14:42 IST)

ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഉടമസ്ഥരുടെ പക്കൽ നിന്നും ഡെബിറ്റ് കാർഡിന്റെ  വിവരങ്ങൾ ചോർത്തുന്നത് പതിവാണ്. ഇതിനെതിരെ നിരവധി ജാഗ്രതാ നിർദ്ദേശങ്ങൾ വന്നിരുന്നെങ്കിലും വീണ്ടും അതേ പ്രവണത തുടങ്ങിയിരിക്കുകയാണ്. അടുത്തിടെ ഉണ്ടായ സംഭവം ഇതിന് തെളിവാണ്. 
 
ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ വിളിച്ചപ്പോൾ വീട്ടമ്മ അത് വിശ്വസിക്കുകയും വൺ ടൈം പാസ്‌വേഡ് നൽകുകയും ചെയ്‌തു. ഒരാഴ്‌ചയ്‌ക്കിടെ വീട്ടമ്മ ഓടിപി നൽകിയത് 28 തവണ. അതുകൊണ്ടുതന്നെ തട്ടിപ്പുകാർക്ക് പണി എളുപ്പമാവുകയും ചെയ്‌തു. വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് അവർ തട്ടിയെടുത്തത് ഏഴ് ലക്ഷത്തോളം രൂപയും.
 
സാങ്കേതിക തകരാർ മൂലം ഡെബിറ്റ് കാർഡ് തടഞ്ഞിരിക്കുകയാണെന്നും ഇത് ശരിയാക്കുന്നതിനായി എടിഎം വിവരങ്ങൾ ആവശ്യമുണ്ടെന്നും പറഞ്ഞാണ് അവർ വീട്ടമ്മയെ ബന്ധപ്പെട്ടത്. ബാങ്ക് ജീവനക്കാരാണെന്ന് പറഞ്ഞപ്പോൾ വീട്ടമ്മ അത് വിശ്വസിക്കുകയും അവർ ആവശ്യപ്പെട്ടത് പ്രകാരം ഡെബിറ്റ് കാർഡ് നമ്പർ, കാർഡിലെ പേര്, സിവിവി നമ്പർ എന്നിവ ഉൾപ്പെടെയുള്ള കാർഡ് വിവരങ്ങളെല്ലാം നൽകുകയും ചെയ്‌തു.
 
ബാങ്ക് വിവരങ്ങൾ ബാങ്ക് ഉദ്യോഗസ്ഥർക്കുപോലും നൽകരുതെന്ന നിർദ്ദേശങ്ങൾ നമുക്ക് ബാങ്കിൽ നിന്നുതന്നെ ലഭ്യമാകുന്നതാണ്. ഇങ്ങനെയുള്ള കോളുകൾ വരുമ്പോൾ അതിൽ വിശ്വസിക്കാതെ പൊലീസിൽ കേസ് രജിസ്‌റ്റർ ചെയ്യുകയോ നിങ്ങളുടെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുകയോ ആണ് ചെയ്യേണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ബാങ്ക് ഉദ്യോഗസ്ഥർ ഓടിപി ക്രെഡിറ്റ് കാർഡ് ഡെബിറ്റ് കാർഡ് ഒറ്റത്തവണ പാസ്‌വേഡ് Otp Dedit Card Bank Employees Credit Card One Time Password

വാര്‍ത്ത

news

‘കാല’യെ കന്നട മണ്ണില്‍ കയറ്റില്ലെന്ന്; ചിത്രം വിജയിപ്പിക്കാന്‍ പുതിയ നീക്കവുമായി രജനി ഫാന്‍‌സ്

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം ‘കാല’ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ ...

news

യു‌ഡി‌എഫ് കൺ‌വീനർ പദവിയിലേക്ക് കെ മുരളീധരൻ

നേത്രത്വനിരയിൽ വൻ അഴിച്ചുപണിക്കൊരുങ്ങുകയാണ് കോൺഗ്രസ്. യു ഡി എഫ് കൺ‌വീനർ പദവിയിലേക്ക് കെ ...

news

'മറന്നു പോയിട്ടുണ്ടെങ്കിൽ ഓർത്തെടുക്കുക ഇവരെ’- ലിനിക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

നിപ്പാ വൈറസ് ബാധിച്ചവരെ പരിചരിക്കുന്നതിനിടെ വൈറസ് പകർന്ന് മരണമടഞ്ഞ നഴ്‌സ് ലിനിക്ക് ...

Widgets Magazine