പൂച്ചയുടെ പേരിൽ തർക്കം; ഭാര്യ ഭർത്താവിനെ വെടിവെച്ച് കൊന്നു

ഭാര്യ ഭർത്താവിനെ വെടിവെച്ച് കൊന്നു

അമേരിക്ക| Rijisha M.| Last Updated: ചൊവ്വ, 5 ജൂണ്‍ 2018 (09:43 IST)
അമേരിക്കയിലെ ടെക്‌സസിലുള്ള ഡാലസ്സിൽ ഭാര്യ ഭർത്താവിനെ വെടിവെച്ചു. വളർത്തുപൂച്ചയെ ഭർത്താവ് അടിച്ചതിനെത്തുടർന്ന് ഇരുവരും വഴക്കാകുകയും ഭാര്യ ഭർത്താവിനെ വെടിവെക്കുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം. 49 കാരനായ ഡെക്സ്റ്റര്‍ ഹാരിസണാണ് ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റു മരിച്ചത്.
വളർത്തു പൂച്ചയെ ഹാരിസൺ അടിച്ചതിനെത്തുടർന്നാണ് ഇരുവരും വഴക്കായത്. വഴക്ക് തുടരുകയും ഒടുവിൽ കൈയിൽ കിട്ടിയ തോക്കെടുത്ത് ഹാരിസനെ മേരി വെടിവെക്കുകയുമായിരുന്നു. ഈ വിവരം മേരി തന്നെയാണ് പൊലീസിൽ അറിയിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പൂച്ചയെ വീട്ടിൽ നിന്ന് കാണാതായതിനെത്തുടർന്ന് ഇവർ പരസ്യവും നൽകിയിരുന്നു.

വെടിയേറ്റ ഡെക്സ്റ്ററിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് കൗണ്ടി ജയിലിലടച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :