തന്റെ വളർത്തുപൂച്ചയെ തല്ലിയ കുറ്റത്തിന് ഭാര്യ ഭർത്താവിനെ വെടിവെച്ചുകൊന്നു

തിങ്കള്‍, 4 ജൂണ്‍ 2018 (17:26 IST)

ഡാലസ്: വീട്ടിൽ വളർത്തുന്ന പൂച്ചയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യ ഭർത്താവിനെ വെടിവെച്ചു കൊന്നു. ഡാലസിലെ ഫോർത്ത് വർത്ത് ഹാൾ മാനർ ഡ്രൈവിലെ വീട്ടിലാണ് സംഭവം.  
 
രാവിലെ എഴുമണിയോടെ മേരി ഹാരിസൺ ഭർത്താവ് സെക്സർ ഹാരിസണെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ വിവരം പൊലീസിൽ വിളിച്ച് അറിയിച്ചു. 
 
വെടിയേറ്റു കിടന്നിരുന്ന സെക്സ്റ്റർ ഹാരിസണിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കൌണ്ടി ജയിലിൽ അടച്ചിരിരിക്കുകയാണ്. ഒരു ലക്ഷം ഡോളറിന്റെ ജാമ്യം ഇവർക്ക് അനുവതിച്ചിട്ടുണ്ട്.  
 
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവരുടെ വളർത്തു പൂച്ചയെ കാണാതായിരുന്നു. പൂച്ചയെ കണ്ടെത്താനായി ഇവർ തെരുവുകളിൽ നോട്ടിസുകൾ പതിച്ചിരുന്നു എന്നാൽ പിന്നീട് പൂച്ചയെ തിരികെ കിട്ടിയതായി അയൽ‌വാസികൾ പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മലപ്പുറത്ത് വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

മമ്പാടിനടുത്ത് പൊങ്ങല്ലൂരിൽ വാനും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുമ്പത്തിലെ നാലുപേർ ...

news

ലോറികളിൽ കവർച്ച നടത്തുന്ന ഹൈവേ കൊള്ളസംഘം പിടിയിൽ

ഹൈവേയിൽ മാർക്കറ്റിൽ സാധനങ്ങൾ എത്തിച്ച് മടങ്ങിവരുന്ന ലോറികൾ കേന്ദ്രീകരിച്ച് മോഷണം ...

news

എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു - പൊലീസ് നടപടിക്കെതിരെ പ്രതിഷേധം

എടപ്പാളിൽ പത്ത് വയസുകാരി തിയേറ്ററിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ അറസ്‌റ്റിലായ തിയേറ്റർ ...

news

സിവിൽ സർവീസ് പരീക്ഷ ഹാളിൽ പ്രവേശിപ്പിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

സിവിൽ സർവീസ് പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കാത്തതിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വരുൺ ...

Widgets Magazine