രാജാവാണ് പക്ഷെ ഇത്തീരി ദാരിദ്യം വന്നു അതുകൊണ്ടാ!, ഹാരി രാജാവിന്റെ വിവാഹത്തിന് വരുന്ന സധാരണക്കാർ പൊതിച്ചോറ്‌ കയ്യിൽ കരുതണമെന്ന് രാജകീയ അറിയിപ്പ്

Sumeesh| Last Modified ശനി, 5 മെയ് 2018 (16:41 IST)
ഹാരി രാജകുമാരനും മെഗൻ മെർക്കലും തമ്മിലുള്ള വിവാഹ വാർത്ത വലിയ പ്രാധാന്യം നേടുകയാണ്. രാജകീയ വിവാഹമായതുകൊണ്ടൊന്നുമല്ല മറ്റു പല കാരണങ്ങളിമാണ് ഇതിനു പിന്നിൽ. ഇപ്പൊഴിത കൊട്ടാരത്തിൽ നിന്നും വന്ന പുതിയ നിർദേശം ആരെയും അമ്പരപ്പിക്കുന്നതാണ്.

വിവാഹത്തിന് ക്ഷണിക്കപ്പെട്ട സാധാരണക്കാർ ഭക്ഷണം സ്വയം കയ്യിൽ കരുതണം എന്നാണ് കൊട്ടാരത്തിൽ നിന്നും വന്നിട്ടുള്ള നിർദേശം. ഇക്കാര്യം ക്ഷണക്കത്തിൽ സൂചിപ്പിക്കാൻ വിട്ടുപോയതിനാലാണ് കൊട്ടാരത്തിൽ നിന്നും പ്രത്യേകം നിർദേശം നൽകിയത്.

ചുരുക്കി പറഞ്ഞാൽ വിവാഹത്തിനു വരുന്നവർ പൊതിച്ചോറുമായി വേണം വരാൻ. വിവാഹത്തിന് ക്ഷണിക്കപ്പെട്ടവരിൽ 2640 പേരിൽ 1200 സാധാരണക്കാരാണ് ഇവർക്ക് വിവാഹം നേരിട്ടുകാണാനും അവസരം ഇല്ല. വിന്‍സര്‍ കൊട്ടാരവളപ്പിനുള്ളിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹം
വി ഐ പി അതിഥികള്‍ക്കു മാത്രമാണ് കാണാൻ അവസരമുള്ളത്.

ഹാരി മേഗൻ വിവാഹച്ചിലവിനായി 40 കോടി പൌണ്ട് കൊട്ടരം വകയിരുത്തിയിട്ടുണ്ടെങ്കിലും വിവാഹത്തിനു വരുന്ന സാധാരണക്കാർക്ക് ഭക്ഷണം നൽകേണ്ടതില്ല എന്നാണ് തീരുമാനം. നേരത്തെ മേഗന്‍ മെര്‍ക്കലിന്റെ
സഹോദരൻ വിവാഹത്തിൽ നിന്നും പിൻ‌വാങ്ങണം എന്നാവശ്യപ്പെട്ട് ഹാരി രാജകുമാരനെഴുതിയ കത്ത് വലിയ വാർത്തയായിരുന്നു അതിനു പിന്നാലെയാണ് കൊട്ടാരത്തിൽ നിന്നുമുള്ള പുതിയ അറിയിപ്പ് പിശുക്കുകൊണ്ട് ശ്രദ്ധേയമാകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :