പെസഹാ; സ്ത്രീകളുടെ പാദങ്ങള്‍ കഴുകി ചുംബിക്കാമെന്ന് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ , പെസഹാദിനം , സ്ത്രീകളുടെ പാദങ്ങള്‍ , കാല്‍കഴുകല്‍ ശുശ്രൂഷ
വത്തിക്കാന്‍സിറ്റി| jibin| Last Modified വെള്ളി, 22 ജനുവരി 2016 (10:22 IST)
ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍ പെസഹാദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളുടെ പാദങ്ങള്‍ കഴുകി ചുംബിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വത്തിക്കാന്‍ ഉത്തരവായി. ഇത് അംഗീകരിച്ചുകൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് അധികൃതര്‍ പ്രസിദ്ധീകരിച്ചു.

പെസഹാദിനത്തിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സ്ത്രീകളുടെ പാദങ്ങള്‍ കഴുകി ചുംബിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ദൈവാരാധനയ്ക്കും കൂദാശകള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ പ്രീഫെക്റ്റ് കര്‍ദിനാള്‍ റോബര്‍ട്ട് സാറാ പുറപ്പെടുവിച്ചു. സ്ത്രീകളുടെ കാല്‍ കഴുകുന്നതു പല പ്രദേശങ്ങളിലും നടപ്പുള്ളതാണെന്നും ഉത്തരവ് അതിനെ സ്ഥിരീകരിക്കുക മാത്രമാണു ചെയ്യുന്നതെന്നും വത്തിക്കാന്‍ വിശദീകരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :