ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയത് ഇക്കാരണത്താലോ ?; പണി കിട്ടിയത് ഇന്ത്യക്ക് മാത്രമല്ല

ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കിയത് ഇക്കാരണത്താലോ ?; പണി കിട്ടിയത് ഇന്ത്യക്ക് മാത്രമല്ല

  Facebook, Instagram , sociale media , ഫേസ്‌ബുക്ക് , ഇന്‍സ്‌റ്റഗ്രാം , ഇന്ത്യ , സമൂഹ മാധ്യമം
വാഷിംഗ്‌ടണ്‍| jibin| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (08:09 IST)
ഏറ്റവും വലിയ സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആഗോള വ്യാപകമായി പണിമുടക്കിയത് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്‌ച രാത്രിയോടെയാണ് ഉപയോക്താക്കളെ നിരാശരാക്കിയ സംഭവമുണ്ടായത്.

ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും ‘സര്‍വീസ് അണ്‍‌ അവൈലബിള്‍’ എന്ന സന്ദേശമാണ് ലഭിച്ചത്.
വിഷയത്തില്‍ ഫേസ്‌ബുക്ക് അധികൃതര്‍ ഇതുവരെ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് സൂചന.

ഇന്ത്യ, അമേരിക്ക, നെതര്‍ലന്റ്, പോളണ്ട്, ഫ്രാന്‍സ് എന്നീ മേഖലകളിലുള്ള അനേകം ഉപയോക്താക്കള്‍ക്കാണ് തടസ്സമുണ്ടായത്. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍, ഹോങ്കോംഗ്, ചൈനയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇന്‍സ്റ്റാഗ്രാം പണി മുടക്കിയപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം സുഗമമായി നടന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :