അയച്ച സന്ദേശങ്ങൾ ഇനി ഫെയിസ്ബുക്ക് മെസഞ്ചറിലും ഡിലീറ്റ് ചെയ്യാം

വെള്ളി, 9 നവം‌ബര്‍ 2018 (20:06 IST)

അബദ്ധത്തിൽ അയച്ച സന്ദേശത്തെക്കുറിച്ച് ഓർത്ത് ഇനി വിഷമിക്കേണ്ട. വാട്ട്സ്‌ആപ്പിന് പിന്നാലെ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഉപയോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങുകയാണ് ഫെയിസ്ബുക്ക് മെസഞ്ചർ. അയച്ച് പത്ത് മിനിറ്റിനുള്ള സന്ദേശം ഡിലീറ്റ് ചെയ്യാനാകുന്ന സംവിധാനമാണ് ഒരുങ്ങുന്നത്.
 
ഇതോടെ അയക്കുന്ന ആളിൽനിന്നും സന്ദേശം ലഭിച്ച ആളിൽ നിന്നും മെസേജ് ഡിലീറ്റ് ചെയ്യപ്പെടും. എന്നാൽ വാട്ട്സ്‌ആ‍പ്പിലെ മെസേജ് ഡിലീറ്റിംഗ് സംവിധാനത്തിൽ മെസേജ് ഡില്ലിറ്റ് ചെയ്യപ്പെട്ടതായി കാണിക്കും. ഇതേ തരത്തിൽ തന്നെയാവുമോ മെസഞ്ചറിലും ഡിലീറ്റിംഗ് സംവിധാനം ഒരുക്കുക എന്ന കാര്യം വ്യക്തമല്ല.
 
സംവിധാനം എന്നുമുതൽ നിലവിൽ വരും എന്ന കാര്യവും ഫെയിസ്ബുക്ക് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഫെയിസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം നൽകിയിരുന്ന സംവിധാനമാണ് ഇപ്പോൾ മുഴുവൻ ഉപയോക്താക്കൾക്കും നൽകാനായി തയ്യാറെടുക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുത്തൻ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. ...

news

രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയാവാനൊരുങ്ങി ഇടുക്കി !

പൂർണമായും 4G ലഭ്യമാകുന്ന രാജ്യത്തെ ആദ്യ ജില്ലയാവാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇടുക്കി. ...

news

റെഡ്മി നോട്ട് 6 പ്രോ വിപണിയിലേക്ക് !

ഷവോമി റെഡ്മി നോട്ട് 6 പ്രോ ചൊവ്വാഴ്ച ചൈനയില്‍ അവതരിപ്പിക്കും. മി ഐയുടെ മറ്റു ഫോണുകൾ നേടിയ ...

news

ഇനി ഗ്രൂപ്പിലും രഹസ്യം പറയാം, പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്ട്സ്‌ആപ്പ് !

ഗ്രൂപ് ചാറ്റിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്സ്‌ആപ്പ്. ഗ്രൂപ്പ് ...

Widgets Magazine