ഷാർജ തിരക്കടലിൽ കപ്പലിൽ കുടുങ്ങിക്കിടന്ന 11 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു.

Sumeesh| Last Modified ബുധന്‍, 6 ജൂണ്‍ 2018 (18:42 IST)
ദുബൈ: മാസങ്ങളായി ഷാർജ തീരത്ത് കപ്പലിൽ കുടുങ്ങി കിടന്ന ഇന്ത്യയിൽ നിന്നുമുള്ള കപ്പൽ ജീവനക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചതായി ദുബൈ ഇന്ത്യൻ കോൺസൂൾ ജനറൽ വിപൽ പറയുഞ്ഞു.

സോയവൺ എന്ന കപ്പലിലെ ഇന്ത്യക്കാരായ ആറ്‌ ജീവനക്കാരെ തീരദേശ സേനയുടെയും ഷാർജ തുറമുഖ അതോറിറ്റിയുടേയും സഹായത്തോടെ തിങ്കളാഴ്ച നാട്ടിലേക്കയച്ചതായി കൊൺസൂൾ വ്യക്തമാക്കി.

ഉടമസ്ഥർ ഉപേക്ഷിച്ച മറ്റു മൂന്ന് കപ്പലുകളായ ലവഡെയല്‍, അല്‍ നൗഫ്, സിറ്റി എലൈറ്റ് എന്നിവയിലെ അഞ്ച് ജീവനക്കാരെയും നാട്ടിലേക്ക് മടക്കിയയ്ച്ചിട്ടുണ്ട്. തുറമുഖത്തിന് പണമടക്കാനുള്ളതിനാലാണ് കപ്പലുകൾ ഉടമസ്ഥർ ഉപേക്ഷിച്ചത്.
ഇതിനെ തുടർന്ന് കപ്പലുകൾ തീരക്കടലിൽ കുടുങ്ങി കിടക്കുകയായിരിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :