സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (18:56 IST)
കോവിഡ് ആശങ്ക ഒഴിഞ്ഞു എന്ന് കരുതുന്ന സാഹചര്യത്തിലാണ് ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ബിഎ 1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദമെന്നാണ് ഇസ്രയേല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ രണ്ടു പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇസായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.