ഓര്‍മ ശക്തി കൂട്ടാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (13:40 IST)
പലരും പലപ്പോഴും പരിഭവം പറയാറുള്ളതാണ് മറവിയെക്കുറിച്ച്. നമ്മില്‍ പലരും നേരിടുന്ന പ്രശ്‌നമാണത്. നിസ്സാര കാര്യങ്ങള്‍ മുതല്‍ വളരെ പ്രാധാന്യമുള്ള കാര്യങ്ങള്‍ വരെ നമ്മള്‍ മറന്നു പോകാറുണ്ട്. എന്നാല്‍ നാം കഴിക്കുന്ന ആഹാര സാധങ്ങള്‍ക്ക് നമ്മുടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനാകും. ശരിയല്ലാത്ത രീതിയിലുള്ള ഭക്ഷണക്രമം മറവിക്ക് കാരണമായേക്കാം. ഭക്ഷണക്രമം ശരിയായ രീതിയില്‍ ശീലിച്ചാല്‍ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിനായി ഭക്ഷണക്രമത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേങ്ങവയാണ് ഇലക്കറികള്‍, ചിര, ബൊക്കോളി എന്നിവ. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ കെ , ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ എന്നിവ തലച്ചോറിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു. ഇവ ബുദ്ധിയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതുപോലെ തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് പാല്‍. ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും ബുദ്ധിയും ചിന്താശേഷിയും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :