ഒമിക്രോണിന്റെ ഉപ വകഭേദങ്ങള്‍ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പ്; ഇസ്രയേലില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അറിയാം

രേണുക വേണു| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (12:29 IST)

പുതിയ കോവിഡ് വകഭേദത്തിന്റെ രണ്ട് കേസുകളാണ് ഇസ്രയേലില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഈ വകഭേദം ലോകത്ത് മറ്റൊരിടത്തും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പുതിയ വകഭേദത്തെ ഭയക്കേണ്ട കാര്യമില്ലെന്ന് ഇസ്രായേലിന്റെ പാന്‍ഡമിക് റെസ്പോണ്‍സ് ടീം അറിയിച്ചു. പിസിആര്‍ പരിശോധനയ്ക്കിടെ ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലെത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

Big Breaking:
ലോകം നാലാം തരംഗത്തിലേക്ക്? കോവിഡ് കേസുകള്‍ പെരുകുന്നു, ആഗോള തലത്തില്‍ എട്ട് ശതമാനം വര്‍ധനവ് !

ഒമിക്രോണ്‍ വകഭേദത്തിന്റെ രണ്ട് ഉപ വകഭേദങ്ങളായ ബിഎ 1, ബിഎ 2 എന്നിവ ചേര്‍ന്നുണ്ടായ ഹൈബ്രിഡ് പതിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയ പുതിയ വകഭേദം. ഇതിനുമുന്‍പും ഇത്തരത്തില്‍ ഹൈബ്രിഡ് വകഭേദങ്ങള്‍ കണ്ടെത്തിയിരുന്നു. ഡെല്‍റ്റ വകഭേദവും ഒമിക്രോണ്‍ വകഭേദവും ചേര്‍ന്ന് രൂപപ്പെട്ട 'ഡെല്‍റ്റാക്രോണ്‍' വകഭേദം ഇതിന് ഉദാഹരണമാണ്. ഇപ്പോള്‍ കണ്ടെത്തിയ വകഭേദം ബാധിച്ച രണ്ട് പേര്‍ക്കും പ്രത്യേക ചികിത്സ ആവശ്യമായി വന്നിട്ടില്ല. നേരിയ പനി, തലവേദന എന്നിവയാണ് ഇതുവരെ നിരീക്ഷിച്ച ലക്ഷണങ്ങള്‍ എന്ന് ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :