ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം ചൈനീസ് സമ്പദ് വ്യവസ്ഥ വന്‍ ഇടിവിലേക്ക്

ബീജിങ്| Sajith| Last Modified ചൊവ്വ, 19 ജനുവരി 2016 (13:11 IST)
ചൈനീസ് സമ്പദ് വ്യവസ്ഥ വന്‍ തകര്‍ച്ചയിലേക്ക്. ലോകത്തിലെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയായ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷമാണ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 6.9 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈനയില്‍ രേഖപ്പെടുത്തിയത്. തൊഴിലില്ലായ്മ പോലെയുള്ള ഗുരുതര പ്രതിസന്ധിക്ക് ഈ തകര്‍ച്ച കാരണമാകുമെന്നതുകൊണ്ട്
പലിശ നിരക്ക് കുറച്ച് എങ്ങനെങ്കിലും തകര്‍ച്ച പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് സാമ്പത്തിക വിദഗ്ധര്‍.


ഇതിനു മുന്‍പ് 1990ല്‍ ടിയാന്‍മെന്‍ സ്ക്വയറില്‍ നടന്ന ജനാധിപത്യവാദികളുടെ പ്രക്ഷോഭം മൂലമായിരുന്നു ചൈനീസ് സമ്പദ് വ്യവസ്ഥ
3.8 ശതമാനം കുത്തനെ ഇടിഞ്ഞത്. 2009ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കു ശേഷം ഏറ്റവും മോശം വളര്‍ച്ച കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളിലായിരുന്നു. ആദ്യ മൂന്ന് മാസങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ 6.1 ഇടിവാണുണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :