ഇരട്ടക്കുട്ടി നയം പൊളിച്ചെഴുതി ചൈനീസ് സര്‍ക്കാര്‍

കമ്മ്യൂണിസ്‌റ്റ് സര്‍ക്കാര്‍ , ഇരട്ടക്കുട്ടി നയം , ചൈന , കുട്ടികളുടെ ജനനം
jibin| Last Updated: ഞായര്‍, 3 ജനുവരി 2016 (15:13 IST)
ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ നിലനിന്നിരുന്ന ഒറ്റക്കുട്ടി നയം കമ്മ്യൂണിസ്‌റ്റ് സര്‍ക്കാര്‍ പിന്‍‌വലിക്കാന്‍ തീരുമാനിച്ചത് 2015ലായിരുന്നു.1979ല്‍ നിലവില്‍ വന്ന ഒറ്റക്കുട്ടി നയമാണ് സര്‍ക്കാര്‍ പൊളിച്ചെഴുതുന്നത്.

36 വര്‍ഷമായി തുടരുന്ന ഒറ്റക്കുട്ടി നയത്തില്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും പ്രായമായവര്‍ മാത്രമായി ചുരുങ്ങിയതും തൊഴില്‍ ശക്തി കുറഞ്ഞതും സൈന്യത്തിലേക്ക് യുവാക്കള്‍ കുറയുന്നതുമാണ് സര്‍ക്കാരിനെ നയത്തില്‍ നിന്ന് പിന്നോക്കം വലിച്ചത്.
ഒറ്റക്കുട്ടിനയം ലംഘിക്കുന്നവര്‍ക്ക് തൊഴില്‍ നിഷേധമ്ം പിഴ, നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങിയ കര്‍ശന ശിക്ഷകളാണ് നല്‍കിയിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :