ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോയുടെ പ്രതിമ തകര്‍ത്തു

ബീജിംഗ്| JOYS JOY| Last Modified ശനി, 9 ജനുവരി 2016 (09:01 IST)
ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകന്‍ മാവോയുടെ കൂറ്റന്‍ പ്രതിമ തകര്‍ത്തു. പ്രാദേശിക ഭരണകൂടമാണ് പ്രതിമ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രതിമ സ്ഥാപിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഒമ്പത് മാസത്തോളം സമയമെടുത്ത് മൂന്നു കോടിയിലധികം രൂപ മുതല്‍ മുടക്കിയായിരുന്നു സ്വര്‍ണം പൂശിയ മാവോയുടെ പ്രതിമ നിര്‍മ്മിച്ചത്. തരിശു ഭൂമിയില്‍ മാവോ ഇരിക്കുന്ന വിധത്തിലായിരുന്നു പ്രതിമ നിര്‍മ്മിച്ചത്.

ഹെനാന്‍ പ്രവിശ്യയിലെ ടോങ്ക്‌സു കൌണ്ടിയിലെ ഷൂശിഗാങില്‍ ആയിരുന്നു പ്രതിമ സ്ഥാപിച്ചത്. 37 മീറ്ററോളം ഉയരം ഉണ്ടായിരുന്ന പ്രതിമ സ്റ്റീലിലും കോണ്‍ക്രീറ്റിലുമായിരുന്നു നിര്‍മ്മിച്ചത്. എന്നാല്‍, രജിസ്ട്രേഷനും അനുമതിയും ഇല്ലാതെ പ്രതിമ നിര്‍മ്മിച്ചെന്ന് ആരോപിച്ചാണ് പ്രാദേശിക ഭരണകൂടം പ്രതിമ തകര്‍ത്തത്.

കര്‍ഷകരും പ്രാദേശിക വാസികളും ചേര്‍ന്നായിരുന്നു പ്രതിമ നിര്‍മ്മിച്ചത്. ഇത് ലോകമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :