കാറ്റലോണിയ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു; സംയമനം പാലിക്കാന്‍ സ്പാനിഷ് പ്രധാനമന്ത്രിയുടെ നിര്‍ദേശം

ബാ​ഴ്സ​ലോ​ണ, വെള്ളി, 27 ഒക്‌ടോബര്‍ 2017 (20:23 IST)

Widgets Magazine
  Catalonia , spain , Catalan flag , Barcelona , കാറ്റലോണിയ , സ്പെയിന്‍ , മറിയാനോ റജോയി , സ്പാനിഷ്

സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശമായ മാതൃരാജ്യമായ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ബാഴ്‌സലോണയിലെ പ്രാദേശിക പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം തീരുമാനിച്ചത്.

135 അംഗ പാര്‍ലമെന്റില്‍ 70 അംഗങ്ങള്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്ത് പേര്‍ എതിര്‍ത്തു. രണ്ട് ബാലറ്റുകള്‍ ശൂന്യമാണ്. അതേസമയം, പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സ്പെയിൻ പ്രധാനമന്ത്രി മറിയാനോ റജോയി വ്യക്തമാക്കി.

കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ സ്‌പെയിന്‍ നീക്കം നടത്തുന്നതിനിടെയാണ് സ്വാതന്ത്ര്യം പ്രഖ്യാനമുണ്ടായത്. പുതിയ രാഷ്ട്രവുമായി സഹകരിക്കുന്ന വിഷയത്തില്‍ സ്‌പെയിനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാറ്റലോണിയ വ്യക്തമാക്കി. അതേസമയം, സ്വ​ന്ത്ര്യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ച്ചു.

 നേരത്തെ നടത്തിയ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ 90 ശ​ത​മാ​നം പേ​രും സ്വാ​ത​ന്ത്ര്യ​ത്തെ അ​നു​കൂ​ലി​ച്ചു. എ​ന്നാ​ൽ സ്പെ​യി​ൻ ഹി​ത​പ​രി​ശോ​ധ​നാ ഫ​ലം അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റ​ല്ലാ​യി​രു​ന്നു. സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശത്ത് ഫ്രാന്‍സിനോട് ചേര്‍ന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സ്പാനിഷ് സമ്പദ്ഘടനയുടെ നെടുംതൂണായിട്ടാണ് അറിയപ്പെടുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭീ​ക​ര​വാ​ദം തടഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ വേണ്ടത് ചെയ്യും; പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

സ്വന്തം മണ്ണിലെ ഭീകരവാദം പാക് സര്‍ക്കാര്‍ തുടച്ചു നീക്കണം. ഇക്കാര്യം പലതവണ ഞങ്ങള്‍ ...

news

മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; കേരളം ഇന്ത്യയുടെ പവർ ഹൗസ്: രാഷ്ട്രപതി

കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ആവര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ...

news

ഒരു സാധാരണ മനുഷ്യനാണ് മമ്മൂട്ടി, കഷ്ടപ്പെട്ട് നടനായതാണ് അദ്ദേഹം: അന്ന് പുനത്തിൽ കുഞ്ഞബ്ദുള്ള പറഞ്ഞതിങ്ങനെയായിരുന്നു

മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ഇനി കാണാമറയത്ത്. സാഹിത്യ ലോകത്തെ ...

Widgets Magazine